ad
Deshabhimani

എൽഡിഎഫ്‌ സ്ഥാനാർഥികളെ 
വിജയിപ്പിക്കുക

ഓൾ ഇന്ത്യാ വർക്കിങ്‌ വിമൻസ് കോ–ഓർഡിനേഷൻ കമ്മിറ്റി (സിഐടിയു) ജില്ലാ കൺവൻഷൻ പി ഗാനകുമാർ 
ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 14, 2026, 02:04 AM | 1 min read

ആലപ്പുഴ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയത്തിനായി ജില്ലയിലെ മുഴുവൻ സ്‌ത്രീ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഓൾ ഇന്ത്യാ വർക്കിങ്‌ വിമൻസ് കോ–ഓർഡിനേഷൻ കമ്മിറ്റി (സിഐടിയു) ജില്ലാ കൺവൻഷൻ ആഹ്വാനം ചെയ്‌തു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം അഡ്വ. പ്രദീപ്തി അധ്യക്ഷയായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഗീതാഭായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൗമ്യ സുരേന്ദ്രൻ, എം അമ്പിളി, പി എൽ സുനിത, പ്രസന്ന സതീഷ്‌ണകുമാർ, അനിമോൾ വിജിമോൻ, ഗിൽഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗീതാഭായി (കൺവീനർ), എം കൃഷ്‌ണലത, സുരേശ്വരി ഘോഷ്, നിർമല സെൽവരാജ്, അഡ്വ. പ്രദീപ്തി, കെ നസീമ, സൗമ്യ സുരേന്ദ്രൻ (ജോയിന്റ് കൺവീനർമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home