വിദ്യാഭ്യാസ സ-്‌കോളർഷിപ്പ് വിതരണംചെയ്‌തു

കനിവ് ( കാവുങ്കൽ നേച്ചർ വില്ലേജ്) ഏർപ്പെടുത്തിയ മികവ് വിദ്യാഭ്യാസ സ-്കോളർഷിപ്പ് വിതരണം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മണ്ണഞ്ചേരി
കനിവ് ( കാവുങ്കൽ നേച്ചർ വില്ലേജ്) ഏർപ്പെടുത്തിയ മികവ് വിദ്യാഭ്യാസ സ-്കോളർഷിപ്പ് വിതരണംചെയ-്തു. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജനകീയ അംഗീകാരം നേടിയ നഴ്സ് ജയാനന്ദ ദേവരാജ്, ജില്ലാ അത--്‌ലറ്റിക് മീറ്റിൽ മെഡലുകൾനേടിയ സി പി നിള, ജില്ലാ ജൂനിയർ വനിത ഫുട്ബാൾ ടീം അംഗങ്ങളായ ശ്രീലക്ഷ-്‌മി, കൃഷ-്‌ണാഞ്ജലി പ്രശാന്ത്, ജില്ല റഗ്ബി ടീമംഗം സി ആർ ഗൗരിക്കുട്ടി, വിദ്യാർഥി കർഷകനുള്ള അവാർഡ് നേടിയ ടി ബി അച്യുതൻ, നർത്തകി പവിത്ര എസ് നാഥ്, നാഷണൽ സ-്‌കോളർഷിപ്പ് നേടിയ ആനന്ദലക്ഷ-്‌മി എന്നിവരെയും അബാക്കസിൽ റാങ്ക് കരസ്ഥമാക്കിയ 16 പേരെയും കവയിത്രി ഹൈമ ഉണ്ണിയും ഡോ. ജയശ്രീയും ചേർന്ന് അനുമോദിച്ചു. കനിവ് പ്രസിഡന്റ് പി വേണുഗോപാൽ അധ്യക്ഷനായി. സിവിൽ സർവീസ് സെലക്ഷൻ ലഭിച്ച സി ആർ വൈശാഖ്, ജനറൽ സെക്രട്ടറി സി ജി മധു കാവുങ്കൽ, ബി ഉണ്ണികൃഷ-്‌ണൻ, പി എ സുരേഷ് ബാബു, റംലബീവി എന്നിവർ സംസാരിച്ചു.








0 comments