തീരാനോവിലും ‘ഹൃദയപൂർവം’ ഡിവൈഎഫ്‌ഐ

ഡിവൈഎഫ്ഐ തഴക്കര മേഖലാ കമ്മിറ്റി ബുധനാഴ്ച പൊതിച്ചോറ് വിതരണംചെയ്യുന്നു
മാവേലിക്കര
വി എസിന് അന്ത്യാഭിവാദ്യമർപ്പിക്കുന്നതിനിടയിലും മുടങ്ങാതെ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണം. ആലപ്പുഴ മെഡിക്കൽ കോളേജിൽ ബുധനാഴ്ച പൊതിച്ചോറ് വിതരണം ചെയ്തത് തഴക്കര മേഖല കമ്മിറ്റിയാണ്. വർഷങ്ങളായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൽകിവരുന്ന പൊതിച്ചോറ് വിതരണം വി എസിന്റെ വിയോഗംമൂലമുള്ള വേദനയിലും ഡിവൈഎഫ്ഐ മുടക്കിയില്ല. വി എസിന്റെ ജ്വലിക്കുന്ന ഓർമകൾ മനസ്സിൽ സൂക്ഷിച്ച് വിശന്നിരിക്കുന്നവരുടെ വയർ നിറയ്ക്കാൻ അവരെത്തി. വി എസിന്റെ ചിത്രമുള്ള ബോർഡ് സ്ഥാപിച്ചായിരുന്നു ഇത്തവണത്തെ പൊതിച്ചോറ് വിതരണം. മേഖലാ സെക്രട്ടറി എസ് അതുൽ നേതൃത്വം നൽകി.









0 comments