Deshabhimani

ജിഎൻഎ കരാറിലെ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ കമ്മിറ്റി അരീപ്പറമ്പ് കെഎസ്ഇബി  ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശ്രീകാന്ത് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 14, 2026, 12:38 AM | 1 min read

കഞ്ഞിക്കുഴി

ജിഎൻഎ കരാറിലെ അഴിമതിക്കും പവർ ഗ്രൂപ്പ് ഭരണത്തിന്റെ പകൽക്കൊള്ളയ്‌ക്കുമെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരീപ്പറമ്പ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശ്രീകാന്ത് ഉദ്ഘാടനംചെയ്‌തു. ഓഫീസിന് മുന്നിൽ മാർച്ച്‌ തടയാൻ പൊലീസ്‌ ശ്രമിച്ചെങ്കിലും അകത്തുകടന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം ബി ബിനോയ്‌ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് വിജയൻ സ്വാഗതം പറഞ്ഞു. വൈസ്‌പ്രസിഡന്റ് അഖിൽ അരവിന്ദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി എസ് സുജിത്ത്, അരീപ്പറമ്പ് മേഖലാ സെക്രട്ടറി ദേവ് ദേവ് സെൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home