സംഘാടകസമിതി രൂപീകരിച്ചു
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം മാവേലിക്കരയിൽ

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ജൂലൈ 7,8,9,10 തീയതികളിൽ മാവേലിക്കരയിൽ ചേരുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മാവേലിക്കര ശ്രീകൃഷ്‌ണ ഗാനസഭമന്ദിരത്തിൽ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. പാതിരപ്പള്ളി മേഖലയിലെ ഉദയ യൂണിറ്റ് കമ്മിറ്റിയംഗം ആൻ മരിയ രൂപകൽപ്പനചെയ്ത സമ്മേളന ലോഗോ ജില്ലാ സെക്രട്ടറി പ്രകാശിപ്പിച്ചു. ജൂലൈ ഏഴിന് കൊടിമര പതാകജാഥകൾ. പ്രതിനിധി സമ്മേളനം 8, 9 തീയതികളിൽ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനംചെയ്യും. 10 ന് യുവജന റാലിയും പൊതുസമ്മേളനവും. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി. ജി ഹരിശങ്കർ, മനു സി പുളിക്കൽ, കെ മധുസൂദനൻ, മുരളി തഴക്കര, ശ്രീകുമാർ ഉണ്ണിത്താൻ, എം എസ് അരുൺകുമാർ എംഎൽഎ, ലീല അഭിലാഷ്, ജി അജയകുമാർ, എം ശിവപ്രസാദ്, രമ്യ രമണൻ, ശ്യാം, എ എ അക്ഷയ്, സന്ദീപ് ശിവരാമൻ, സെൻ സോമൻ, വിഷ്ണു ഗോപിനാഥ്, അനുപമ സൈജു, എസ് മുകുന്ദൻ,എസ് അഷ്കർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജയിംസ് ശമുവേൽ സ്വാഗതം പറഞ്ഞു. 201 അംഗം സംഘാടകസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ : ജി അജയകുമാർ (ചെയർമാൻ), കെ മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ജി രാജമ്മ, ലീല അഭിലാഷ്, ബി ബിനു, എം ശശികുമാർ, ബി പ്രസാദ്, എം ശിവപ്രസാദ്, അഡ്വ. ജി അജയകുമാർ, എസ് അനിരുദ്ധൻ, എ എം ഹാഷിർ, സിബി വർഗീസ് (വൈസ് ചെയർമാൻമാർ). എം എസ് അരുൺകുമാർ എംഎൽഎ (കൺവീനർ), എ എ അക്ഷയ്, സന്ദീപ് ശിവരാമൻ, സെൻ സോമൻ, അനുപമ സൈജു, വിഷ്ണു ഗോപിനാഥ്, അനന്തു അജി (ജോ. കൺവീനർമാർ).










0 comments