ad
Deshabhimani

മെസിയുടെ പിതാവ് മരിച്ചുവെന്ന തെറ്റായ വാര്‍ത്ത; പിന്നാലെ മാപ്പ് പറഞ്ഞ് രാജിവെച്ച് ടെലിവിഷൻ അവതാരക

messi
വെബ് ഡെസ്ക്

Published on Jun 20, 2026, 01:12 PM | 1 min read

ബ്യൂണസ് ഐറിസ് : ഫിഫ ലോകകപ്പിനിടെ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയുടെ പിതാവ് മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്ത ടെലിവിഷൻ അവതാരക രാജിവെച്ചു.


ലുസു ടിവി അവതാരകയായ ഫ്ലോറൻസിയ പെനയാണ് തെറ്റായ റിപ്പോർട്ട് നൽകിയതിന് പിന്നാലെയുണ്ടായ വിമർശനത്തെ തുടർന്ന് രാജിവെച്ചത്. അൾജീരിയക്കെതിരായ മത്സരത്തിൽ മെസ്സി ഹാട്രിക്ക് ഗോൾ നേടിയതിന് പിന്നാലെയായിരുന്നു റിപ്പോർട്ടർ പിതാവ് മരിച്ചെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് സംഭവം വിവാദമാവുകയും മെസിയുടെ കുടുംബം തന്നെ വ്യക്തതവരുത്താനായി രം​ഗത്തെത്തുകയും ചെയ്തു. മെസിയുടെ അച്ഛൻ ഹോർജെ മെസി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്നും ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും കുടുംബം അറിയിച്ചു. തുടർന്ന് ഫ്ലോറൻസിയ പെന പരസ്യമായി മാപ്പപേക്ഷ നടത്തി. പിന്നാലെ സ്ഥാപനത്തിൽ നിന്നും രാജിവെക്കുകയായിരുന്നു.


ഓൺ എയറിൽ നിൽക്കുമ്പോഴാണ് മെസിയുടെ പിതാവ് മരിച്ചെന്ന വാർത്ത അറിയിക്കുന്നത്. ദുഖമുള്ള വാർത്ത പങ്കുവെയ്ക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ലെന്നും എങ്കിലും പറയുകയാണ് മെസിയുടെ പിതാവ് അന്തരിച്ചു, എന്നായിരുന്നു ഫ്ലോറൻസിയ പെന പറഞ്ഞത്. പിന്നീട് തനിക്ക് തെറ്റുപറ്റിയെന്നും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home