ad
Deshabhimani

ഡിവൈഎഫ്ഐ പ്രചാരണ കാൽനട ജാഥ

ഡിവൈഎഫ്ഐ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ പര്യടനം മാരാരിക്കുളത്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനംചെയ്യുന്നു

ഡിവൈഎഫ്ഐ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ പര്യടനം മാരാരിക്കുളത്ത് ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2025, 12:16 AM | 1 min read

കഞ്ഞിക്കുഴി
ഡിവൈഎഫ്ഐ മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ കാൽനട ജാഥ പര്യടനം നടത്തി. മാരാരിക്കുളം മാർക്കറ്റിനു സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ അശ്വിൻ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം മേഖല പ്രസിഡന്റ്‌ ആരുൺ ബി ചന്ദ്രൻ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ പി അജേഷ്‌കുമാർ , വൈസ് ക്യാപ്റ്റൻ മാളവിക , മാനേജർ സുജിത് , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അരുൺ ബാബു , അഖിൽ അരവിന്ദ് ,ലിബിൻ, കണിച്ചുകുളങ്ങര മേഖല സെക്രട്ടറി സുജിത്ദാസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കണിച്ചുകുളങ്ങര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സമാപന സമ്മേളനം ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് സെക്രട്ടറി വി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സുജിത് ദാസ് അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ്‌ ബിനീഷ് വിജയൻ, ചെത്തി മേഖല പ്രസിഡന്റ്‌ അലക്സ്,മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി സി ഷിബു , സിപിഐ എം ചെത്തി ലോക്കൽ സെക്രട്ടറി വി ആർ ദിനേഷ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home