കുടിവെള്ള പദ്ധതിക്ക് തുടക്കം

ലൂഥറൻ ഹയർസെക്കൻഡറി സ്‌കൂളിൽ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
ആര്യാട്
ആര്യാട് ഡിവിഷൻ വികസനോത്സവത്തിന്റെ ഭാഗമായി ലൂഥറൻ ഹയർസെക്കൻഡറി സ്‌കൂളിൽ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷംരൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പൊതുജനങ്ങൾക്കും ഇവിടെനിന്ന് കുടിവെള്ളം ലഭിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ്‌ലാൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ഭൂഗർഭ ജലവകുപ്പ് അസി. എക്‌സി. എൻജിനിയർ എം ടി മഞ്‌ജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ ജി ബിജുമോൻ, ബി ബിപിൻരാജ്, ബ്ലോക്ക് പഞ്ചായത്തംഗം അജികുമാർ, പഞ്ചായത്തംഗം അനിൽകുമാർ, പ്രിൻസിപ്പൽ എൽ അരുൺ, പ്രഥമാധ്യാപിക സ്വപ്‌ന, പിടിഎ പ്രസിഡന്റ് പി വി രമേശൻ, സ്റ്റാഫ് സെക്രട്ടറി മോബിൽ ജോസഫ് എന്നിവർ സംസാരിച്ചു.









0 comments