Deshabhimani

പ്രതിഷേധം ഫലം കണ്ടു, കുടിവെള്ളമെത്തി

തുറവൂർ പഞ്ചായത്ത് പരിധിയിൽ കുടിവെള്ള വിതരണം നടക്കാത്തതിൽ പഞ്ചായത്തംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ

തുറവൂർ പഞ്ചായത്ത് പരിധിയിൽ കുടിവെള്ള വിതരണം നടക്കാത്തതിൽ പഞ്ചായത്തംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 31, 2026, 12:13 AM | 1 min read

തുറവൂർ

തുറവൂർ പഞ്ചായത്തധികൃതരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ പഞ്ചായത്ത് പരിധിയിൽ വെള്ളമെത്തി തുടങ്ങി. വെള്ളി രാത്രിയോടെയാണ് മൂന്നു വാർഡുകളിലൊഴികെ എല്ലായിടത്തും വെള്ളമെത്തിയത്. പ്രധാന പൈപ്പു കണക്ഷൻ മാറ്റി നൽകുന്ന ജോലികൾ പൂർത്തിയാക്കി പമ്പിങ് തുടങ്ങിയെങ്കിലും ടാപ്പുകളിൽ വെള്ളം എത്തിയിരുന്നില്ല. മാക്കേകവലയിലെ ശുദ്ധീകരണ ശാലയിൽ നിന്ന് തുറവൂരിലെ ജല വിതരണ സംഭരണിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന 800 എംഎം പൈപ്പിൽ നിന്നുള്ള കണക്ഷൻ മാറ്റി നൽകാനാണ്‌ ഒരാഴ്ച മുമ്പു മുതൽ പമ്പിങ് നിർത്തിവച്ചത്. ഇതോടെ വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലേക്കുള്ള വെള്ളം വിതരണം പൂർണമായി തടസ്സപ്പെട്ടിരുന്നു. ജോലി പൂർത്തിയാക്കി പമ്പിങ്ങ് തുടങ്ങിയെങ്കിലും തുറവൂരിൽ മാത്രം വെള്ളമെത്തിയില്ല. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സുധർമണി ബാബുരാജിന്റെ നേതൃത്വത്തിൽ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ശനിയാഴ്‌ച മുതൽ വെള്ളമെത്താത്ത മൂന്നു വാർഡുകളിലും ജലവിതരണം തുടങ്ങാനാകുമെന്നാണ്‌ ജലവകുപ്പ് അധികൃതർ പ്രതീക്ഷിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home