25 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു
പുന്നക്കുന്നത്തുശേരിയിൽ കുടിവെള്ളമെത്തിച്ചു

പുന്നക്കുന്നത്തുശേരിയിൽ ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
തകഴി
25 വർഷമായി കുടിവെള്ളമില്ലാതിരുന്ന ചമ്പക്കുളം പഞ്ചായത്ത് രണ്ട്, മൂന്ന് വാർഡുകളിൽ പുന്നക്കുന്നത്തുശേരി പ്രദേശത്ത് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ വെള്ളമെത്തിച്ചു. 53.5 ലക്ഷം രൂപ അനുവദിച്ച് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് പ്രദേശത്തെ 200 വീടുകളിൽ കുടിവെള്ളമെത്തിച്ചത്. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷയായി. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീദേവി രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഗസ്റ്റിൻ ജോസഫ്, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ ബെന്നി വർഗീസ്, എസ് മായാദേവി, സിപിഐ എം ചമ്പക്കുളം ലോക്കൽ സെക്രട്ടറി കെ ജി അരുൺകുമാർ, പഞ്ചായത്തംഗങ്ങളായ തോമസ് ജോസഫ്, കെ എം സജികുമാർ, ടി ബാബു, പഞ്ചായത്ത് അസി. സെക്രട്ടറി എം ദിനി എന്നിവർ സംസാരിച്ചു.









0 comments