ad
Deshabhimani

തൊഴിലുറപ്പ് തകർക്കരുത്‌: 
പ്രതിഷേധകൂട്ടായ്‌മ

കെഎസ്‍‍കെടിയു ഐക്യഭാരതം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‍മ യൂണിയൻ ഏരിയാ ജോ. സെക്രട്ടറി 
കെ കാർത്തികേയൻ ഉദ്ഘാടനംചെയ്യുന്നു

കെഎസ്‍‍കെടിയു ഐക്യഭാരതം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‍മ യൂണിയൻ ഏരിയാ ജോ. സെക്രട്ടറി 
കെ കാർത്തികേയൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 21, 2025, 12:26 AM | 1 min read

ആര്യാട്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ഐക്യഭാരതം മേഖലാ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യൂണിയൻ ഏരിയാ ജോ. സെക്രട്ടറി കെ കാർത്തികേയൻ ഉദ്ഘാടനംചെയ്തു. ഏരിയാകമ്മിറ്റി അംഗം വിജി കണ്ണൻ അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി എച്ച് സുധീർലാൽ, മേഖലാ സെക്രട്ടറി എൻ ഹരിലാൽ, ബീന ദാസ്, ഷീല സാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home