ഡി കെ ചെല്ലപ്പൻ അനുസ്മരണവും അവാർഡ് വിതരണവും

ഡി കെ ചെല്ലപ്പൻ പുരസ്കാരം അലിയാർ പുന്നപ്രയ്‍ക്ക് എച്ച് സലാം എംഎൽഎ സമ്മാനിക്കുന്നു
ആലപ്പുഴ
നാടക പ്രതിഭയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ഡി കെ ചെല്ലപ്പനെ സവാക്കിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. എച്ച് സലാം എം എൽ എ ഉദ്‌ഘാടനം ചെയ്തു. ജി കെ പിള്ള തെക്കേടത്ത് അധ്യക്ഷനായി. ഡി കെ ചെല്ലപ്പന്റെ സ്മരണക്കായി സവാക് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ ഡി കെ ചെല്ലപ്പൻ പുരസ്കാരം അലിയാർ പുന്നപ്രക്ക് എച്ച് സലാം എം എൽ എ സമ്മാനിച്ചു. കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അനിൽ എസ് അറപ്പയിൽ, ആലപ്പി തങ്കം, ശിവൻ അയോധ്യ, ആര്യാട് വല്ലഭ ദാസ്, മഹാദേവൻ എന്നിവരെ അനുമോദിച്ചു. സവാക് സംഘടന സെക്രട്ടറി വിനോദ്കുമാർ അചുംബിത, ജനറൽ സെക്രട്ടറി സുദർശനൻ വർണം, മാലൂർ ശ്രീധരൻ, ടി ആർ രാജേഷ്, സി രാധാകൃഷ്ണൻ, ജയ്സി ഹരി, നെടുമുടി അശോക് കുമാർ, പ്രത്താസ് അറക്കൽ, അജി എം ചാലാക്കേരി, അഡ്വ. ദിലീപ് ചെറിയനാട്, പി നളിനപ്രഭ എന്നിവർ സംസാരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ആലപ്പുഴ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഡി കെ ചെല്ലപ്പൻ അനുസ്മരണം വാടയ്ക്കൽ വാർഡ് കൗൺസിലർ വി ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. വിനോദ് അചുംബിത അധ്യക്ഷനായി. അലിയാർ പുന്നപ്ര, സുദർശനൻ വർണം, കെ വി ഉത്തമൻ, കെ കെ ശിവജി, റോയ് എന്നിവർ സംസാരിച്ചു.










0 comments