തെങ്ങുകയറ്റ യന്ത്രത്തിന്റെ വിതരണം

നൂറനാട് പഞ്ചായത്ത് കൃഷിഭവൻ കേരഗ്രാമം പദ്ധതി പ്രകാരം തെങ്ങു കയറ്റയന്ത്രത്തിന്റെ വിതരണവും പരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നൂറനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കേരഗ്രാമം പദ്ധതി പ്രകാരം തെങ്ങു കയറ്റയന്ത്രത്തിന്റെ വിതരണവും പരിശീലനവും പടനിലം ക്ഷേത്രമൈതാനിയിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് യന്ത്രത്തിന്റെ വിതരണോദ്ഘാടനം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജികുമാർ, സജിനി ജോജി, മഞ്ചു സന്തോഷ്, മാജിത ഫസൽ ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജുദേവ്, കൃഷി ഓഫീസർ ലക്ഷമി ശേഖർ കൃഷി ഉദ്യോഗസ്ഥരായ സുശീല,രഞ്ചിത് കേരസമിതി കൺവീനർ മുരളീധരൻ, പടനിലം ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ രമേശ് എന്നിവർ സംസാരിച്ചു.









0 comments