"സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുസ്‌തക സംവാദം

സനാതനികളുടെ ഹിന്ദുത്വ വഴികൾ പുസ്‌തക സംവാദത്തിൽ രചയിതാവ് പി ജയരാജൻ സംസാരിക്കുന്നു
അമ്പലപ്പുഴ
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ രചിച്ച "സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്‌തകം സംബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. വയലാർ രാമവർമ ഗ്രന്ഥശാല ആൻഡ് വായനശാല സംഘടിപ്പിച്ച പരിപാടിയിൽ രചയിതാവ് പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സംവാദത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ എം ജയചന്ദ്രൻ പുസ്തകാവതരണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം മോഡറേറ്ററായി. ഏരിയ സെക്രട്ടറി സി ഷാംജി, എ ഓമനക്കുട്ടൻ, ആർ രാഹുൽ, കെ സി സേവ്യർകുട്ടി, കെ ബി അജയകുമാർ, ഗ്രന്ഥശാല പ്രസിഡന്റ് വി ഉപേന്ദ്രൻ, സെക്രട്ടറി കെ മോഹൻ കുമാർ, എം പി ഗിരി പ്രസാദ് എന്നിവർ സംസാരിച്ചു.









0 comments