പ്രമേഹരോഗ സെമിനാറും വാക്കത്തണും

ബോധവൽക്കരണ സെമിനാറും വാക്കത്തണും എഡിഎം ആശ സി എബ്രഹാം ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റും ആലപ്പുഴ ജനറൽ ആശുപത്രിയും ചേർന്ന് പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പ്രമേഹബോധവൽക്കരണ സെമിനാറും വാക്കത്തണും ഡയബറ്റിക് ഹെൽത്തിഫുഡ് മത്സരവും നടത്തി. ആലപ്പുഴ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ സി എബ്രഹാം ഉദ്ഘാടനംചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജെ വെങ്കിടാചലം അധ്യക്ഷനായി. ഡിസ്ട്രിക്ട് അഡ്വൈസർ ബേബി കുമാരൻ, ആർഎംഒ ഡോ. പി എ സെൻ , അസിസ്റ്റന്റ് ആർഎംഒ ഡോ. ടി എഫ് ധന്യ, നഴ്സിങ് സൂപ്രണ്ട് എൻ ഹേമ, റോട്ടറി ക്ലബ് സെക്രട്ടറി അനിൽ എസ് പൈ, ഡയറക്ടർമാരായ റോണി മാത്യു, രാജേശ്വരി, അഖിൽ ജോൺ, എന്നിവർ സംസാരിച്ചു. ഡോ. പാർവതി , ഡോ.അഞ്ജന , ഡയറ്റീഷൻ ജോഷ്മ എന്നിവർ ക്ലാസുകൾ നയിച്ചു.









0 comments