തൊഴിലുറപ്പ് തകർക്കലിനെതിരെ പ്രകടനവും യോഗവും

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്രനയത്തിനെതിരെ തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രാമങ്കരിയിൽ സംഘടിപ്പിച്ച പ്രകടനവും യോഗവും കുട്ടനാട് ഏരിയ സെക്രട്ടറി ജോസ-്‌തോമസ് ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രാമങ്കരി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച കേന്ദ്രനയത്തിനെതിരെ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം യൂണിയൻ കുട്ടനാട് ഏരിയ സെക്രട്ടറി ജോസ-്‌തോമസ് ഉദ്ഘാടനംചെയ-്‌തു. കമ്മിറ്റി പ്രസിഡന്റ് വി കെ മോഹനൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഡി സലിംകുമാർ, കെ ടി തോമസ്, വിജയമ്മ മോഹനൻ എന്നിവർ സംസാരിച്ചു










0 comments