Deshabhimani

ചക്കുളത്തുകാവിൽ 
നൃത്ത സംഗീതോത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2026, 02:38 AM | 1 min read

മങ്കൊമ്പ്

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചുള്ള നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. രാധാകൃഷ്‌ണൻനമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനംചെയ്‌തു. മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷനായി. ട്രസ്‌റ്റിമാരായ അശോകൻനമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. പ്രശസ്‌ത സംഗീതജ്ഞരും കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. ഭരതനാട്യം, കുച്ചിപ്പുടി കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയവയും അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home