പുന്നപ്ര തീരത്ത് സിലിണ്ടർ അടിഞ്ഞു

പുന്നപ്ര നർബോന കടൽത്തീരത്ത് അടിഞ്ഞ സിലിണ്ടര്‍

സ്വന്തം ലേഖകൻ
Published on May 26, 2025, 12:34 AM | 1 min read
അമ്പലപ്പുഴ
പുന്നപ്ര കപ്പക്കട പടിഞ്ഞാറ് നർബോന കടൽത്തീരത്ത് സിലിണ്ടർ ഒഴുകിയെത്തിയത് തീരദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഞായർ വൈകിട്ട് 4.30 ഓടെയാണ് നാട്ടുകാർ സിലിണ്ടർ കണ്ടത്. ഉടൻ പുന്നപ്ര പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ റെജിലാലിന്റെ നേതൃത്വത്തിൽ പൊലീസെത്തി സിലിണ്ടർ പരിശോധിച്ചു. ബോംബ് സ്‌ക്വാഡും ഡോഗ് സക്വാഡും പരിശോധന നടത്തി. മുങ്ങൽവിദഗ്‌ധർ ഉപയോഗിക്കുന്ന ബ്രീത്തിങ് അപ്പാരറ്റസ് സിലിണ്ടറാണെന്ന് വ്യക്തമായതോടെ അഗ്നിരക്ഷാസേനയെ വിരമറിയിച്ചു. ജില്ലാ അഗ്‌നിരക്ഷാസേന ഓഫീസർ രാംകുമാർ സ്ഥലത്തെത്തി സ്‌കൂബാ ടീം ഉപയോഗിക്കുന്ന സിലിണ്ടർ ആണെന്ന് ഉറപ്പാക്കി. സിലിണ്ടർ പാെലീസ് കസ്‌റ്റഡിലെടുത്തു. കടലിൽ മുങ്ങിയ കപ്പലിലിലെ വസ്‌തുക്കളാണോ തിരയിൽപ്പെട്ട് കരയിൽ അടിഞ്ഞതെന്ന് കരുതി നാട്ടുകാർ പരിഭ്രാന്തിയിലായിരുന്നു. ബ്രീത്തിങ് അപ്പാരറ്റസ് സിലിണ്ടർ കടലിൽ എങ്ങനെയെത്തിയെന്ന് പൊലീസ് അന്വേഷിക്കും.









0 comments