ലേബർകോഡിനെതിരെ രോഷാഗ്നി

കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലെ എഫ്‌എസ്‌ഇടിഒ പ്രതിഷേധത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ സംസാരിക്കുന്നു
കൊച്ചി
കേന്ദ്രസർക്കാർ നടപ്പിലാക്കിയ തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതിയുടെയും സർവീസ് സംഘടനകളുടെയും നേതൃത്വത്തിൽ നാടാകെ പ്രതിഷേധം ഇരന്പി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ലേബർകോഡുകൾ കത്തിച്ച് തൊഴിലാളികൾ പ്രതിഷേധിച്ചു.
സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ട്ജെട്ടിയില്‍ നടന്ന പ്രതിഷേധയോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ സെക്രട്ടറി കെ എൻ ഗോപി അധ്യക്ഷനായി. കെ എൻ ഗോപിനാഥ്, ജോൺ ഫെർണാണ്ടസ്, അലി അക്‌ബർ, കെ വി മനോജ്, ടോമി മാത്യു, സി കെ ഹരികൃഷ്‌ണൻ, വിശ്വകലാ തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ലേബര്‍കോഡിന്റെ പകർപ്പ് കത്തിച്ച് തൊഴിലാളികൾ പ്രതിഷേധിച്ചു.
കൊങ്ങോർപ്പിള്ളിയിൽ സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ എന്നിവർ ചേർന്ന് ലേബർ കോഡിന്റെ പകർപ്പ് കത്തിച്ച് ഉദ്‌ഘാടനം ചെയ്തു.
കെഎസ്‌ഇബിയിലെ സംയുക്ത ട്രേഡ് യൂണിയൻ സമിതി എറണാകുളം പവർഹൗസിൽ തൊഴിൽനിയമങ്ങളുടെ പകർപ്പ് കത്തിച്ച് നടത്തിയ പ്രതിഷേധം സിഐടിയു അഖിലേന്ത്യ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. ജേക്കബ് ലാസർ അധ്യക്ഷനായി.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർകോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം ജി അജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് പ്രമോദ് അധ്യക്ഷനായി.
കെയുഡബ്ല്യുജെ, കെഎൻഇഎഫ് സംയുക്ത പ്രതിഷേധം പി സന്തോഷ് കുമാർ എംപി ഉദ്‌ഘാടനം ചെയ്തു. കെ ആർ ഗിരീഷ്കുമാർ അധ്യക്ഷനായി. ദേശാഭിമാനി കൊച്ചി യൂണിറ്റിൽ ഡിഎൻഇയു സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ട്രഷറർ യശോദ പ്രിയദർശിനി ഉദ്‌ഘാടനം ചെയ്തു.
എഫ്‌എസ്‌ഇടിഒ ജില്ലാ–താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡ്
കത്തിച്ച് പ്രതിഷേധിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, നേതാക്കളായ ഡോ. ഏലിയാസ് മാത്യു, കെ എസ് ഷാനിൽ, കെ എ അൻവർ, സന്തോഷ് ടി വർഗീസ്, എ എൻ സിജിമോൾ, കെ ജെ ഷൈൻ, സി ആർ സോമൻ, വിജയമോഹനൻ, ഡോ. ബോബി പോൾ, രാജമ്മ രഘു എന്നിവർ സംസാരിച്ചു.
ഡിആർഇയു എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡിവിഷൻ പ്രസിഡന്റ് എം എൽ വിബി ഉദ്‌ഘാടനം ചെയ്തു. പ്രമോദ് ബാലകൃഷ്ണൻ അധ്യക്ഷനായി.
ബെഫി നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തി. പൊതുമേഖലാ, സ്വകാര്യ, നവസ്വകാര്യ ബാങ്ക് ജീവനക്കാരോടൊപ്പം റിസർവ് ബാങ്ക്, നബാർഡ്, ഗ്രാമീൺ ബാങ്ക്, സഹകരണ ബാങ്ക്, കാർഷിക വികസന ബാങ്ക് ജീവനക്കാരും പ്രതിഷേധത്തിൽ പങ്കാളികളായി. ജില്ലാ കേന്ദ്രങ്ങളിലും പ്രധാന ശാഖകൾക്കു മുമ്പിലും പ്രതിഷേധയോഗങ്ങൾ ചേർന്ന് ലേബർ കോഡിന്റെ പകർപ്പുകൾ കത്തിച്ചു.
കളമശേരി അപ്പോളോ ടയേഴ്സിനുമുന്നില്‍ തൊഴിലാളി പ്രതിഷേധം കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി എം മുജീബ് റെഹ്മാന്‍ അധ്യക്ഷനായി. നേവല്‍ ബേസില്‍ സി ഡി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ ഡി ബാബു അധ്യക്ഷനായി. അമ്പലമുകള്‍ റിഫൈനറി ഐആര്‍ഇപി ഗേറ്റില്‍ എം ജി അജി ഉദ്ഘാടനം ചെയ്തു. എ കെ ഷാജി അധ്യക്ഷനായി.
അമ്പലമുകള്‍ ട്രംപ്ലാന്റ് ഗേറ്റില്‍ ബി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എം വി മനോജ് അധ്യക്ഷനായി. ഇരുമ്പനം ബിപിസിഎല്ലിന് മുന്നില്‍ ജോണ്‍ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. സി എസ് ദാസന്‍ അധ്യക്ഷനായി. കാക്കനാട് സെസിനു മുന്നില്‍ കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി ബിജുമോന്‍ അധ്യക്ഷനായി. പറവൂര്‍ നമ്പുരിയച്ചന്‍ ആലിന് സമീപം ടി ആര്‍ ബോസ് ഉദ്ഘാടനം ചെയ്തു. കെ എവിദ്യാനന്ദന്‍ അധ്യക്ഷനായി. കൊച്ചിന്‍ ഷിപ്-യാര്‍ഡിനുമുന്നില്‍ പി എ വിനീഷ് അധ്യക്ഷനായി. എഫ്‌എസിടിക്കു മുന്നില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എം ടി നിക്സന്‍ അധ്യക്ഷനായി. കെ എന്‍ ഗോപിനാഥ് സംസാരിച്ചു. തോപ്പുംപടി ബിടിആര്‍ ജങ്‌ഷനില്‍ നടന്ന പ്രതിഷേധം സക്കറിയ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. കെ എ എഡ്വിന്‍ അധ്യക്ഷനായി.
അങ്കമാലി ടൗണില്‍ നടന്ന പ്രതിഷേധം സി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. പി വി ടോമി അധ്യക്ഷനായി. കോതമംഗലം ടൗണില്‍ എം എസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. എം എസ് റഷീദ് അധ്യക്ഷനായി. കൊച്ചിന്‍ പോര്‍ട്ടില്‍ സി ഡി നന്ദകുമാര്‍, ടോമി മാത്യു, ചാള്‍സ് ജോര്‍ജ്ജ് തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.









0 comments