പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചർച്ച

മാവേലിക്കര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചർച്ച എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്‌കരണം -2025 ജില്ലാതല ജനകീയ ചർച്ച സംഘടിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. മാവേലിക്കര നഗരസഭാധ്യക്ഷൻ നൈനാൻ സി കുറ്റിശേരിൽ അധ്യക്ഷനായി. എസ്‌സിഇആർടി റിസർച്ച് ഓഫീസർ ഡോ. എസ് ബിന്ദു വിഷയം അവതരിപ്പിച്ചു. പാഠ്യപദ്ധതി പൊതുസമീപനം, ഭാഷാസാഹിത്യം, ഭരണഘടനാമൂല്യങ്ങൾ, ശാസ്‌ത്രം, -ഗണിതം, സാമൂഹ്യശാസ്‌ത്രം, കല, ആരോഗ്യം, കായികവിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ പ്രയോഗം, നിരന്തര മൂല്യനിർണയം എന്നീ വിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചയും ക്രോഡീകരണവും നടന്നു. ലളിത രവീന്ദ്രനാഥ്, കെ ജെ ബിന്ദു, ജി കൃഷ്‌ണകുമാർ, ജെ സജി, ഡോ. ജി മുകുന്ദൻനായർ, ഐ അനിത, സി ജ്യോതികുമാർ, എസ് സത്യജ്യോതി എന്നിവർ ചർച്ച നയിച്ചു. ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്‌ടർ കെ സി സുധ സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ പ്രിൻസിപ്പൽമാർ, പ്രഥമാധ്യാപകർ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, പിടിഎ പ്രസിഡന്റുമാർ, വിദ്യാർഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.









0 comments