ad
Deshabhimani

സമരഭൂമിയിൽ സാംസ്‌കാരിക സമ്മേളനം

Punnapra Vayalar

പുന്നപ്ര – വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്രയിലെ രക്തസാക്ഷി നഗറിൽ സംഘടിപ്പിച്ച സാംസ‍്കാരിക സമ്മേളനം പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 23, 2025, 01:45 AM | 1 min read

അമ്പലപ്പുഴ

​പുന്നപ്രയിലെ രക്തസാക്ഷി നഗറിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്ഘാടനംചെയ്‌തു. അറിവിനേയും അധ്വാനത്തേയും കൂട്ടിച്ചേർക്കാൻ കഴിയാതിരുന്നതാണ് ഇന്ത്യക്കുണ്ടായ പരാജയമെന്ന് അദ്ദേഹം പറഞ്ഞു. ​ അധ്വാനിക്കുന്ന തൊഴിലാളിവർഗത്തെ എന്നും അടിമകളാക്കുകയും അടിമകളാക്കിയവർ അധ്വാനിക്കാതിരിക്കുകയും ചെയ്തതോടെ മറ്റുള്ളവന്റെ വിയർപ്പുതുള്ളിയെ ചൂഷണംചെയ്യുന്ന നാട്ടുപ്രമാണിമാർ ഉദയംകൊണ്ടു. ഇക്കൂട്ടർ മനുഷ്യന് ഉപകാരപ്രദമായതൊന്നും കണ്ടുപിടിച്ചില്ല. സാധാരണ ജനങ്ങളെ മരണം പറഞ്ഞു ഭയപ്പെടുത്തി അവന്റെ ജീവിതത്തെ കൊള്ളയടിക്കുകയായിരുന്നു. ഇവിടെ എല്ലാമുണ്ടാക്കിയത് തൊഴിലാളികളാണ്. ഈ ഭൂമിയെ മാറ്റിയത് അധ്വാനിക്കുന്നവരായിരുന്നു. എന്നാൽ അവരോ അടിമകളും–അദ്ദേഹം പഞ്ഞു ​ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. എസ് അജയകുമാർ, അഡ്വ. ആർ രാഹുൽ, പുന്നപ്ര ജ്യോതികുമാർ, ഇ കെ ജയൻ, സി ഷാംജി, കെ എഫ് ലാൽജി എന്നിവർ സംസാരിച്ചു. കെ മോഹൻകുമാർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home