പെരുന്നാളിന് സ്‌നേഹക്കോടിയുമായി സിപിഐ എം

സിപിഐ എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയുടെ പെരുന്നാൾക്കോടി പദ്ധതി ജില്ലാ സെക്രട്ടറിയറ്റംഗം മനു സി പുളിക്കൽ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സിപിഐ എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി കുട്ടികൾക്ക് പെരുന്നാൾക്കോടി സമ്മാനിച്ചു. തുടർച്ചയായി അഞ്ചാംവർഷമാണ് പാർട്ടി ലോക്കൽ കമ്മിറ്റി സ്‌നേഹക്കോടി നൽകിയത്.
ആഘോഷവേളകളിൽ പുതുവസ്‌ത്രം അണിയാൻ സാധിക്കാത്ത കുട്ടികൾക്കാണ് പാർട്ടിയുടെ കൈത്താങ്ങ്. ലോക്കൽ പരിധിയിലെ 25 കുട്ടികൾക്കാണ് സ്‌നേഹസമ്മാനം.
അർഹരായ കുട്ടികളെ കണ്ടെത്തി 1250 രൂപയുടെ കൂപ്പൺ നൽകി. കൂപ്പൺ ഉപയോഗിച്ച് വടുതല യാത്ര ടെക്‌സ്‌റ്റൈൽസിൽനിന്ന് അവർക്ക് ഇഷ്‌ടവസ്‌ത്രം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കിയത്. ജില്ലാ സെക്രട്ടറിയറ്റംഗം മനു സി പുളിക്കൽ പദ്ധതി ഉദ്ഘാടനംചെയ്‌തു.
സിപിഐ എം നേതാക്കളായ വിനു ബാബു, പി എസ് ബാബു, പി എ മജീദ്, ഇ എസ് രഞ്ജിത്ത്, ടി പി കൃഷ്‌ണമുരാരി, മധു, ബ്രിജോയ് പ്രമോദ്, സഞ്ജയ്, യാത്ര ഉടമ ബിജു എന്നിവർ പങ്കെടുത്തു.










0 comments