Deshabhimani

ജനങ്ങളെ കേട്ടും വിശേഷങ്ങൾ പങ്കുവച്ചും

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ മുഹമ്മ പഞ്ചായത്ത്‌ മൂന്നാംവാർഡിലെ ഗൃഹസന്ദർശനത്തിൽ

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ മുഹമ്മ പഞ്ചായത്ത്‌ മൂന്നാംവാർഡിലെ ഗൃഹസന്ദർശനത്തിൽ

വെബ് ഡെസ്ക്

Published on Jan 19, 2026, 12:06 AM | 1 min read

ആലപ്പുഴ

സിപിഐ എം നേതാക്കളും പ്രവർത്തകരും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഗൃഹസന്ദർശന പരിപാടി അഞ്ചാം ദിവസത്തിലേക്ക് കടന്നു. ജനങ്ങളെ കേൾക്കാനും എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനുമാണ്‌ സന്ദർശനം. മതനിരപേക്ഷതയുടെ പ്രാധാന്യവും വർഗീയതയ്‌ക്കെതിരെ എൽഡിഎഫ്‌ ഉയർത്തുന്ന പ്രതിരോധവും ജനങ്ങളെ ബോധ്യപ്പെടുത്തിയുമാണ്‌ ഗൃഹസന്ദർശനം മുന്നേറുന്നത്‌. പ്രാദേശികവികസനവും വിവാദങ്ങളുമെല്ലാം ചർച്ചയാകുന്നു. ഞായറാഴ്‌ച ജില്ലാ സെക്രട്ടറി ആർ നാസർ മുഹമ്മ പഞ്ചായത്തിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്‌ എന്നിവർ മാരാരിക്കുളം പഞ്ചായത്തിലും കെ എച്ച്‌ ബാബുജാൻ ചാരുംമൂടും വീടുകൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ മനു സി പുളിക്കൽ തകഴിയിലും വി ജി മോഹനൻ മാരാരിക്കുളത്തും കെ ആർ ഭഗീരഥൻ ആലപ്പുഴയിലും കെ ജി രാജേശ്വരി അര‍ൂരും എ എം ആരിഫും പി പി ചിത്തരഞ്‌ജനും കഞ്ഞിക്കുഴിയിലും എച്ച്‌ സലാം കുട്ടനാടും എം സത്യപാലൻ ചാരുംമൂടും ജി ഹരിശങ്കർ ചെങ്ങന്ന‍ൂരും എ മഹേന്ദ്രൻ മാന്നാറും കെ രാഘവൻ കായംകുളത്തും ഗൃഹസന്ദർശനം നടത്തി. തിങ്കളാഴ്‌ച സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ മാരാരിക്കുളത്തും സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ സജി ചെറിയാൻ മാവേലിക്കരയിലും കെ കെ ജയചന്ദ്രൻ അരൂരും ഗൃഹസന്ദർശനം നടത്തും. ജില്ലാ സെക്രട്ടറി ആർ നാസർ കഞ്ഞിക്കുഴിയിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ്‌ എന്നിവർ ആലപ്പുഴയിലും കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച്‌ ബാബുജാൻ മാവേലിക്കരയിലും വീടുകളിലെത്തും. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ മനു സി പുളിക്കൽ,‍ എച്ച്‌ സലാം എംഎൽഎ എന്നിവർ ഹരിപ്പാടും വി ജി മോഹനൻ, കെ ജി രാജേശ്വരി എന്നിവർ ആലപ്പുഴയിലും എ എം ആരിഫും പി പി ചിത്തരഞ്‌ജൻ എംഎൽഎയും ചേർത്തലയിലും കെ ആർ ഭഗീരഥൻ അമ്പലപ്പുഴയിലും എം സത്യപാലൻ മാവേലിക്കരയിലും ജി ഹരിശങ്കറും എ മഹേന്ദ്രനും കായംകുളത്തും കെ രാഘവൻ ചാരുംമൂടും ഗൃഹസന്ദർശനം നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home