Deshabhimani

ജനങ്ങളെ കേട്ടും സംവദിച്ചും 
സിപിഐ എം ഗൃഹസന്ദർശനം

സിപിഐഎം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ചേപ്പാട്  പഞ്ചായത്തിൽ ഗൃഹസന്ദർശനം നടത്തുന്നു

സിപിഐഎം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ചേപ്പാട് പഞ്ചായത്തിൽ ഗൃഹസന്ദർശനം നടത്തുന്നു

വെബ് ഡെസ്ക്

Published on Jan 17, 2026, 12:07 AM | 1 min read

കാർത്തികപ്പള്ളി ​

സിപിഐ എം സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്‌ച കാർത്തികപ്പള്ളി ഏരിയയിൽ സംസ്ഥാന- – ജില്ലാ നേതാക്കൾ ഗൃഹസന്ദർശനം നടത്തി. സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ അഡ്വ. കെ എച്ച് ബാബുജാൻ ചേപ്പാട് പഞ്ചായത്തിലെ 201-–ാം നമ്പർ ബൂത്തിൽ ഗൃഹസന്ദർശനം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഹരിപ്പാട് ടൗൺ സൗത്ത് ലോക്കൽകമ്മിറ്റി 99- നമ്പർ ബൂത്തിൽ ഗൃഹസന്ദർശനം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ചിങ്ങോലി പഞ്ചായത്തിലെ 185- നമ്പർ ബൂത്തിലും സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ മുതുകുളം പഞ്ചായത്തിലെ 162-–ാം നമ്പർ ബൂത്തിലും ഗൃഹസന്ദർശനം നടത്തി.

മാവേലിക്കര

ഏരിയയിൽ സിപിഐ എം നേതൃത്വത്തിൽ ഗൃഹസന്ദർശനം തുടരുന്നു. ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ തെക്കേക്കര ചൂരല്ലൂരിൽ ഗൃഹസന്ദർശനം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങൾ കെ മധുസൂദനൻ 87–-ാം ബൂത്തിലും മുരളി തഴക്കര 34–-ാം ബൂത്തിലും കോശി അലക-്‌സ്‌ കറ്റാനം ഭരണിക്കാവ് തെക്ക് വാർഡിലും ലീല അഭിലാഷ് മാവേലിക്കര നഗരസഭ 19–-ാം വാർഡിലും എം എസ് അരുൺകുമാർ എംഎൽഎ തെക്കേക്കര ചെറുകുന്നം വാർഡിലും മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ 93–-ാം ബൂത്തിലും ഭവനസന്ദർശനം നടത്തി.

കായംകുളം ​

സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും,ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാനുമായി സിപിഐ എം നേതാക്കൾ വീടുകളിൽ എത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ഗാനകുമാർ പെരിങ്ങാലയിലെ 100-ാം ബൂത്തിൽ ഗൃഹ സന്ദർശനം നടത്തി. ഏരിയാ സെക്രട്ടറി ബി അബിൻഷാ കണ്ടല്ലൂർ പുതിയവിള മേഖലയിലെ 133-ാം ബൂത്തിലും ഗൃഹ സന്ദർശനം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home