തണ്ണീർത്തടം നികത്തുന്നതിനെതിരെ സിപിഐ എം ധർണ

കാർത്തികപ്പള്ളി
ഭൂമാഫിയയുടെ അനധികൃത തണ്ണീർത്തടം നികത്തൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി കാർത്തികപ്പള്ളി വില്ലേജ് ഓഫീസ് പടിക്കൽ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റിയംഗം കെ എൻ തമ്പി അധ്യക്ഷനായി. ബി രാജേന്ദ്രൻ, ആർ ഗോപി, ടി എസ് താഹ, ബി കൃഷ്‌ണകുമാർ, ടി ആർ വത്സല, പി കെ ഗോപിനാഥൻ, ആർ അമ്പിളി എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പ്രകടനമായി പുളിക്കീഴ് മാർക്കറ്റിന് സമീപം തണ്ണീർത്തടം നികത്തുന്ന പ്രദേശത്തെത്തി കൊടി നാട്ടി.









0 comments