ഉള്ളാട മഹാസഭ ധർണ
ഭവനപദ്ധതിയിലെ അഴിമതി അന്വേഷിക്കണം

കേരള ഉള്ളാട മഹാസഭ ജില്ലാ കുടുംബശ്രീ മിഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന പ്രസിഡന്റ് പി എ മോഹനൻ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
പട്ടികവർഗ വിഭാഗത്തിനുള്ള പി കെ കാളൻ ഭവനപദ്ധതിയിലെ അഴിമതി അന്വേഷിക്കുക, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജരുടെ പങ്ക് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഉള്ളാട മഹാസഭ ജില്ലാ കുടുംബശ്രീ മിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് പി എ മോഹനൻ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് ജി സുകുമാർ അധ്യക്ഷനായി. ലത ശശി, വി എസ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.







0 comments