പാചകവാതക വിലവർധന പിൻവലിക്കണം

കായംകുളം
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് തുടർച്ചയായി മൂന്നാംതവണയും വില വർധിപ്പിച്ച നടപടിയിൽ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഭക്ഷ്യവസ്‌തുക്കളുടെ വിലവർധനമൂലം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്‌ക്ക് പാചകവാതക വിലവർധന വൻതിരിച്ചടിയായി.
പാചകവാതകത്തിന് ജിഎസ്ടി 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി കുറയ്‌ക്കണമെന്ന സംഘടനയുടെ ആവശ്യം കേന്ദ്രബജറ്റിൽ അവഗണിച്ചു. വർധിപ്പിച്ച വില അടിയന്തരമായി പിൻവലിക്കാൻ ഓയിൽ കമ്പനികളോട് നിർദേശിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
യോഗത്തിൽ എസ് കെ നസീർ അധ്യക്ഷനായി. സത്താർ, രമേശ് ആര്യാസ്, ശ്രീഹരി, വിവേകാനന്ദൻ പാട്ടത്തി, വിജയകുമാർ, ബദറുദ്ദീൻ, പ്രവീൺ ബിജു തുടങ്ങിയവർ സംസാരിച്ചു.










0 comments