പാറയ്‌ക്കാട്ടുമുക്ക് റോഡ് നിർമാണം തുടങ്ങി

പണിക്കവീട്ടിൽ ജങ്ഷൻ- പാറയ്‌ക്കാട്ടുമുക്ക് റോഡിന്റെ പുനരുദ്ധാരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി പ്രകാരം 45 ലക്ഷം രൂപ വിനിയോഗിച്ച് ഭരണിക്കാവ് പള്ളിക്കൽ തെക്ക് മൂന്നാം വാർഡിലെ പണിക്കവീട്ടിൽ ജങ്ഷൻ- പാറയ്‌ക്കാട്ടുമുക്ക് റോഡിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ബിനി വിശ്വംഭരൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത്–വില്ലേജ് ഓഫീസുകൾ, സ്‌കൂൾ, പോസ്‌റ്റ് ഓഫീസ്, അങ്കണവാടി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള ഇൗ റോഡ് പതിറ്റാണ്ടുകളായി തകർന്നനിലയിലായിരുന്നു. പഞ്ചായത്ത് മുൻ ഭരണസമിതിയുടെയും എംഎൽഎയുടെയും ഇടപെടലിൽ ഒരുക്കുന്ന റോഡിന്റെ നിർമാണം മാവേലിക്കര കൈരളി ലേബർ കോൺട്രാക്റ്റ് സഹകരണസംഘത്തിനാണ്. ബ്ലോക്ക് വൈസ്‌പ്രസിഡന്റ് സിബി വർഗീസ്, കെ എസ് ജയപ്രകാശ് ശ്രീലേഖ, ബി വിശ്വനാഥൻ, രജനി ജയദേവ്, വിഷ്‌ണു, കെ കെ ശശി, എൻ സോമൻ എന്നിവർ സംസാരിച്ചു.








0 comments