ad
Deshabhimani

കറ്റാനം മുക്കവല റോഡ് നിർമാണം തുടങ്ങി

road

കറ്റാനം മുക്കവല റോഡ് നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 15, 2026, 12:23 AM | 1 min read

മാവേലിക്കര

യു പ്രതിഭ എംഎൽഎയുടെ അഭ്യർഥന പ്രകാരം തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ച് ഭരണിക്കാവ് പഞ്ചായത്തിൽ പുനരുദ്ധരിക്കുന്ന കറ്റാനം മുക്കവല റോഡിന്റെ നിർമാണം എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ് കുമാർ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി കറ്റാനം, ഡോ. പ്രിയമോൾ, എ എം ഹാഷിർ, എം മനോജ്, ഷിബു അച്ചുതൻ , ശ്രീലേഖ, ബിനി വിശ്വംഭരൻ , നികേഷ് തമ്പി, ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home