ഡിവിഎച്ച്എസ്എസ് കെട്ടിടത്തിന്റെയും കളിക്കളത്തിന്റെയും നിർമാണം തുടങ്ങി

ഡിവിഎച്ച്എസ്എസ് കെട്ടിടത്തിന്റെയും കളിക്കളത്തിന്റെയും നിർമാണം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് പദ്ധതിവിഹിതത്തിൽനിന്ന് അനുവദിച്ച 3.11 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഡിവിഎച്ച്എസ്എസ് കെട്ടിടത്തിന്റെയും മന്ത്രി പി പ്രസാദിന്റെ എംഎൽഎ ആസ്‌തി വികസനഫണ്ടിൽ നിന്നനുവദിച്ച 50 ലക്ഷം രൂപയും സ-്‌പോർട്സ് കേരള ഫൗണ്ടേഷൻ അനുവദിച്ച 50 ലക്ഷം രൂപയും ഉപയോഗിച്ചുള്ള കളിക്കളത്തിന്റെയും നിർമാണം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ-്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷയായി. പ്രിൻസിപ്പൽ രശ-്‌മി ബോബൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുധാ സുരേഷ്, ശ്രീലത, പിടിഎ പ്രസിഡന്റ് എം ടി ഗിരിപ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ-്‌കുമാർ, പ്രഥമാധ്യാപിക എം മിനി, കെ സുരജിത്ത്, രാജേന്ദ്രമേനോൻ, സന്തോഷ് ഷൺമുഖൻ, പി അക്ബർ, കെ ആർ ബ്രിജിത്ത്, ആശാ ഷൈജു തുടങ്ങിയവർ പങ്കെടുത്തു.










0 comments