ad
Deshabhimani

ആവേശം ഉയർത്തി മണ്ഡലം 
തെരഞ്ഞെടുപ്പ് കൺവൻഷൻ

മാവേലിക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 22, 2026, 01:29 AM | 1 min read

മാവേലിക്കര

ആവേശം വാനോളം ഉയർത്തി എൽഡിഎഫ്‌ മാവേലിക്കര നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ. ചാരുംമൂട് വിപഞ്ചിക ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദാലി അധ്യക്ഷനായി. ജേക്കബ് ഉമ്മൻ സ്വാഗതം പറഞ്ഞു. സി എസ് സുജാത, ജി ഹരിശങ്കർ, കെ മധുസൂദനൻ, മുരളി തഴക്കര, ജി രാജമ്മ, ലീല അഭിലാഷ്, ബി ബിനു, ജി അജയകുമാർ, എം ഡി ശ്രീകുമാർ, ജേക്കബ് ഉമ്മൻ, കെ എസ് രവി, എൻ രവീന്ദ്രൻ, ജെ അശോക് കുമാർ, ബിനോസ് തോമസ് കണ്ണാട്ട്, സാദത്ത് ചാരുംമൂട്, കെ സി ദാനിയേൽ, രാജു, വിനോദ് പേള, സുരേന്ദ്രൻ പള്ളിക്കൽ, ഷാജി, എൻ സുബൈർ എന്നിവർ പങ്കെടുത്തു. എം മുഹമ്മദാലി പ്രസിഡന്റും കെ രാഘവൻ സെക്രട്ടറിയുമായി 501 അംഗ കമ്മിറ്റിയെ കൺവൻഷൻ തെരഞ്ഞെടുത്തു. മേഖല കൺവൻഷനുകൾ ഞായറാഴ്ച തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home