വെളിയനാട് പഞ്ചായത്ത് ബജറ്റ്
ഉൽപ്പാദന, സേവന മേഖലകൾക്ക് പരിഗണന

വെളിയനാട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻ്റ് സുലജ റെനി അവതിരിപ്പിക്കുന്നു
മങ്കൊമ്പ്
വെളിയനാട് പഞ്ചായത്ത് ബജറ്റിൽ ഉൽപ്പാദന, സേവന, പശ്ചാത്തല മേഖലകൾക്ക് മുൻതൂക്കം. ബജറ്റ് വൈസ്‌പ്രസിഡന്റ് സുലജ റെനി അവതരിപ്പിച്ചു. പ്രസിഡന്റ് വി എം ഷൈൻ അധ്യക്ഷനായി. കാർഷിക മേഖലയ്‌ക്ക് 10 -ലക്ഷം രൂപയും വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കാൻ 2.50 ലക്ഷവും പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താൻ 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. പാലിന് സബ്‌സിഡി നൽകാൻ 70,000 രൂപയും ഉൾപ്പെടുത്തി. മാസവരുമാനം 3000- രൂപ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി അടുക്കളമുറ്റത്തെ കോഴിവളർത്തലിന് 9.62 ലക്ഷവും പാൽ ഉൽപ്പാദനം വർധിപ്പിക്കാനും ക്ഷീരകർഷകർക്ക് മാസം 10,000- രൂപ അധിക വരുമാനം എന്ന ലക്ഷ്യത്തോടെ കറവപ്പശു വിതരണ പദ്ധതിക്ക് 18.20 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ക്ഷീരകർക്ക് കാലിത്തീറ്റ സബ്‌സിഡിക്ക് രണ്ടുലക്ഷം രൂപയും തീറ്റപ്പുൽ, വൈക്കോൽ ലഭ്യമാക്കാൻ 80,000 -രൂപയും അനുവദിക്കും. ധാതുലവണ മിശ്രിതം പദ്ധതിക്കായി 15,000- രൂപയും തെരുവുനായ്‌ക്കളുടെ വാക്‌സിനേഷനായി 75,000 രൂപയും ഉൾപ്പെടുത്തി. 2.48 കോടി- രൂപ വരവും 2.32 കോടി ചെലവും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.









0 comments