കോൺഗ്രസ് കൗൺസിലറുടെ ഒത്താശ; കായംകുളത്ത് റോഡ് കൈയേറ്റം വ്യാപകം

കായംകുളം : നഗരസഭാ ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ റോഡ് കൈയേറ്റം വ്യാപകം. കായംകുളം റെയിൽവേ സ്‌റ്റേഷൻ റോഡിൽ റോഡ് കൈയേറി കച്ചവടം നടത്തുന്നതിന് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ഒത്താശ ചെയ്യുന്നതായുള്ള ആരോപണം ശക്തമായിരിക്കുകയാണ്. റോഡ് കൈയേറി കച്ചവടം നടത്തുന്ന ഒരുവിഭാഗത്തെ ഒഴിവാക്കി മറ്റുള്ള കച്ചവടക്കാർക്ക് നോട്ടീസ് നൽകിയതാണ് വിവാദമായത്. സ്വന്തക്കാരെ സഹായിക്കുകയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് നഗരസഭാ ഭരണനേതൃത്വം സ്വീകരിച്ചത്. ടൗണിലും ഇത്തരത്തിലുള്ള നീക്കമാണ് നടത്തുന്നത്.
ഇതിനിടെ നഗരസഭയിലെ ഒരു സ്വതന്ത്ര കൗൺസിലറുടെ കെട്ടിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് നഗരസഭാ സ്‌റ്റോപ്പ് മെമ്മോ കൊടുത്തതും നഗരസഭയിൽ ബഹളത്തിന് കാരണമായി. ഇതിന് പിന്നിൽ കോൺഗ്രസ് കൗൺസിലറാണെന്ന ആരോപണവുമായാണ് സ്വതന്ത്ര കൗൺസിലർ രംഗത്തെത്തിയത്. ടൗണിലെ പല ഭാഗങ്ങളിലും റോഡ് കൈയേറിയുള്ള കച്ചവടം വർധിച്ചും ഭരണകക്ഷി നേതാക്കളുടെ സഹായത്തോടെയാണെന്നും ആരോപണം ശക്തമായി.











0 comments