ad
Deshabhimani

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

accident otappalam
വെബ് ഡെസ്ക്

Published on Jul 13, 2026, 11:31 AM | 1 min read

കാൻപുർ: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. മരിച്ചവരിൽ പത്തുവയസ്സുകാരനും 14 വയസ്സുകാരിയും ഉൾപ്പെടുന്നു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റു.


കാൻപൂരിന് സമീപം റുമയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ഹരിയാനയിലെ സിർസയിൽനിന്ന് ബിഹാറിലേക്ക് പോകുകയായിരുന്നു കുടുംബം.


മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്, കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് പുറത്തെടുത്തത്.


പരിക്കേറ്റവരെ ആദ്യം കാൻഷിറാം ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലാലാ ലജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


മരിച്ചവരുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home