ad
Deshabhimani

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഡൽഹിയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം

delhi

Photo:NDTV

വെബ് ഡെസ്ക്

Published on Jul 13, 2026, 11:17 AM | 1 min read

ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഫേസ്-3 ൽ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം. ഞായറാഴ്ച വൈകുന്നേരമുണ്ടായ അക്രമത്തിൽ ഒരു കുട്ടിയുൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു.

ഗുരുതരാവസ്ഥയിലായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.


മയൂർ വിഹാർ ഫേസ്3 ലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ രാത്രി ഒൻപതരയോടെയാണ് സംഭവം. യുവതിയെ അപമാനിക്കാൻ ശ്രമിച്ചത് നാട്ടുകാരിൽ ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി പത്തോളം പേരടങ്ങുന്ന ഗുണ്ടാസംഘവുമായി മാരകായുധങ്ങളോടെ തിരിച്ചെത്തി സൊസൈറ്റിയിൽ അക്രമം നടത്തുകയായിരുന്നു. നാട്ടുകാരെയെല്ലാം സംഘം ക്രൂരമായി മർദ്ദിച്ചു.


സൊസൈറ്റിക്ക് 500 മീറ്റർ മാത്രം അകലെ പൊലീസ് ഔട്ട്‌പോസ്റ്റ് ഉണ്ടായിരുന്നിട്ടും ഇത്രയും വലിയ അക്രമം നടന്നത് പൊലീസിന്റെ വീഴ്ചയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. സംഭവത്തിൽ ഡൽഹി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home