യുപിയില്‍ യുവതിക്കൊപ്പം ഇരുന്നതിന് യുവാവിന് മർദനം; അഞ്ചുപേർക്കെതിരെ കേസ്

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ മറ്റൊരു മതത്തിൽപ്പെട്ട യുവതിക്കൊപ്പം കടയിൽ ഇരുന്ന മുസ്ലിം യുവാവിനെ മർദിച്ചെന്ന പരാതിയിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. മെഹ്താബ് എന്ന യുവാവിനാണ് മർദനമേറ്റത്.
ഞായറാഴ്ച വൈകിട്ട് ലഘുഭക്ഷണശാലയിൽ ഇരിക്കുമ്പോൾ ചിലർ സമീപത്തെത്തി പേരുകൾ ചോദിച്ചതായും പിന്നാലെ മെഹ്താബിനെ മർദിച്ചതായും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
ഗൗരവ് ശർമ, കുശൽവീർ, ശുഭം, പ്രശാന്ത് ശർമ, ലോകേഷ് സൈനി എന്നിവർക്കെതിരെയാണ് കേസ്. സംഘം ചേർന്ന് ആക്രമിക്കൽ, തടഞ്ഞുവയ്ക്കൽ, മർദനം, ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, പ്രകോപനപരമായ അധിക്ഷേപം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് ഇരുവരെയും സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.










0 comments