ad
Deshabhimani

കവർസ്റ്റോറി

35mm വിജയൻ

ഐ എം വിജയൻ  ജെ സി ടിയിൽ കളിക്കുന്ന കാലം
avatar
ബിജു മുത്തത്തി

Published on Jul 13, 2026, 01:02 PM | 16 min read


‘‘പി ടി മാ-ഷിന്റെ മകനായതുകൊണ്ടാണ് ഗീവർഗീസിനെ ഫുട്-ബോൾ ടീമിലെടുത്തതെന്ന് തലമുറകളുടെ മൂത്രം ഘനീഭവിച്ച സ്--കൂളിന്റെ വടക്കേ മതിലിൽ ഏതോ കുട്ടി കരികൊണ്ട്- എ-ഴുതിയെങ്കിലും ഒല്ലൂർ എച്ച്-എ-സിന്റെ ഗോൾ പോ-സ്റ്റിൽ മ-ഴവില്ലുപോലെ വളഞ്ഞു വീണ കോർണർ കിക്കോടെ ഗീവർഗീസിനെ സ്-കൂളിൽ എല്ലാവരും അറിഞ്ഞുതുടങ്ങി. എണ്ണിയാൽ തീരുന്ന പുൽമുളകളുള്ള ചെങ്കൽപ്പരപ്പുകളിൽ മുളകൊണ്ടുണ്ടാക്കിയ ഗോൾ പോസ്റ്റുകൾ പിടിപ്പിച്ച മൈതാനങ്ങളിൽ വെറുംകാലിലാണ് അവർ ഫുട്-ബോൾ കളിച്ചിരുന്ന-ത്-.''

(ഹിഗ്വിറ്റ‐ എൻ എസ്- മാധവൻ)


കോലോത്തുംപാടത്തെ കൊയ്-ത്തുക-ഴിഞ്ഞ വയലിൽ നിന്നും പാലസ്- ഗ്രൗണ്ടിലെ ഗോൾപോസ്റ്റിലേക്ക്- മ-ഴവില്ലുപോലെ നീട്ടിയടിച്ച ഒരു കോർണർ കിക്കായിരുന്നു അയനി വളപ്പിൽ മണി വിജയൻ എന്ന ഐ എം വിജയൻ. ‘ഹിഗ്വിറ്റ'യിലെ ഗീവർഗീ-സി-ന്റെ ഒല്ലൂരിൽ നിന്ന് വി-ജയന്റെ ചെമ്പുക്കാവിലേക്ക്- അധികം ദൂരമില്ല, കഥയായാലും ജീവിതകഥയായാലും.

പ-ഴയ തൃശൂർ നഗര-ത്തിന്റെ പുറമ്പോ-ക്കു-ക-ളിലെ കല്ലും കുപ്പിച്ചില്ലു-മെല്ലാം ത-ട്ടി-യെ-റിഞ്ഞ്- വെറുംകാലിൽ സെവൻസ്- കളിച്ചുവളർന്നാണ് വി-ജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ ഫുട്-ബോൾ കളിക്കാരനായത്-. ഒരു ഫുട്-ബോൾ അക്കാദമിയുടെയും സൃഷ്ടിയല്ല അയാൾ. ദാരിദ്ര്യം കൊണ്ട്- മുഷിഞ്ഞ ഒരു ദുരിതകാല-ത്തിന്റെ സങ്കടങ്ങൾ മുഴുവൻ കൂട്ടിക്കെ-ട്ടി-യ ത-ുണിപ്പന്ത്‌ തട്ടിയാണ് വിജയൻ നീണ്ടുപരന്ന ജീവിത മൈതാനത്തിലേക്ക്- കയറിവന്ന-ത്-. അങ്ങനെയൊരു കളിക്കാരൻ ഫുട്-ബോളിനുവേണ്ടി അതിന് മുമ്പും പിമ്പും വേറെ ജനിച്ചിട്ടില്ല.

ഐ എം വിജയൻ  ജെ സി ടിയിൽ കളിക്കുന്ന കാലംഐ എം വിജയൻ ജെ സി ടിയിൽ കളിക്കുന്ന കാലം

തൊണ്ണൂറുകളിൽ വി-ജയൻ മോഹൻ ബഗാന് കളിക്കുന്ന കാലം. ബംഗാളികൾ വിജയനെ ബിജോയനെന്നാണ് വിളിച്ചിരുന്നത്-. ഒരു കറുത്ത മാനിനെപ്പോലെ എന്നാൽ ചിലപ്പോൾ മിന്നുംവേഗ-ത്തിൽ ഒരു മാരീചനെപ്പോലെയും പന്തുമാ-യി പ-റ-ക്കുന്ന ബിജോയന് അവർ സ്-നേഹത്തോടെ മറ്റൊരു വിളിപ്പേരുകൂടി നൽകി‐ ‘കാലോ ഹരിൺ.' 1998‐ൽ പുറത്തിറങ്ങിയ ചെറിയാൻ ജോ-സ-ഫിന്റെ ‘കാലോ ഹരിൺ' എന്ന ഡോക്യു-മെന്ററി സിനിമയിലൂടെയാണ് ആ പേ-ര്-്-്- മലയാ-ള-ത്തി-ലും വേ-രാ-ഴ്--ത്തി-യത്-.

വി-ജ-യ-ന്റെ കാലുകളെ പിന്തുടർന്ന് ചരിത്രത്തിലും ചല-ച്ചിത്രചരിത്രത്തിലും ഇടംനേടിയ സുപ്രധാനമായൊരു കലോദ്യമമായി-രു-ന്നു ‘കാലോ ഹ-രിൺ.’ വി-ജയന്റെ കളി പോലെ തന്നെ അക്കാ-ലത്ത്- മലപ്പുറത്തും കോ-ഴിക്കോട്ടും തൃശൂരുമെല്ലാം ആരാധകർ ടിക്കറ്റ് വെച്ചാണ് ‘കാലോ ഹരി-ണി’ന്റെ പ്രദർശനങ്ങൾ കൊണ്ടാടിയത്-. ഇന്ത്യയിൽ ഒരു ഫുട്-ബോളറെക്കുറിച്ച്- വന്ന ആദ്യത്തെ ഡോക്യു-മെന്ററി സിനിമയായിരുന്നു അതെന്ന് പിന്നീടാ-ണ് തിരിച്ച-റി-യ-പ്പെട്ടത്-. 1999‐ൽ ഹൈദരാബാദിൽ നടന്ന ഇന്ത്യയുടെ അ-ന്താരാഷ്‌ട്ര ചലച്ചിത്രമേള (കഎഎക)യിലെ ഇന്ത്യൻ പനോരമയിലേക്ക്- ചിത്രം തെരഞ്ഞെടു-ത്തു. ലോ-ക-ത്തി-ന്റെ നാ-നാ-ഭാ-ഗ-ത്തു-നിന്നും വന്ന ചലച്ചിത്രപ്രേമിക-ളും തീയിൽക്കുരുത്ത ആ ക-ളി-ജീവി-ത-ത്തിനു മുന്നിൽ വിസ്-മയഭരിതരായി നി-ന്ന ചരിത്രനിമിഷം കൂടിയായിരുന്നു അത്-.

എ-ന്നാൽ, ന-മു-ക്കി-പ്പോൾ എവിടെ കാണാനാവും ആ സിനിമ?

രണ്ടായിരത്തിൽ മലയാള ടെലിവിഷൻ സജീവമായിത്തുടങ്ങിയതോടെ അതിനുമുമ്പുള്ള സകല ദൃശ്യപരീക്ഷണങ്ങളെയുമെന്ന പോ-ലെ കാലോ ഹരിണും കാലം കൂടുതൽ കാണുന്നതിന് മു-മ്പേ വി-സ്-മൃത ചരി-ത്ര-ത്തി-ലേ-ക്ക്- മടങ്ങി. 35 എംഎം ഫിലി-മിന്റെ സാമ്പ-ത്തി-കവും സാങ്കേതികവുമായ സാഹസികതയിൽ വിരിഞ്ഞ ഒരു ഹ്രസ്വ ചിത്രം അ-തിന്റെ മുപ്പത്- മിനിറ്റ് ദൈർഘ്യത്തിനപ്പുറത്തേക്ക്- കാലദൈർഘ്യവും കലാദൈർഘ്യവും ഉള്ളടങ്ങിയൊരു ചരിത്രമായിട്ടും അതിനുശേഷം കടന്നുവന്ന ടെലിവിഷൻ ആഘോഷങ്ങളിലൊന്നും പരാമർശിക്കപ്പെട്ടില്ല. മലയാള-ത്തിന്റെ ഡോക്യു-മെന്ററി സിനിമാ ചരിത്രത്തിലും തഥൈവ. ഐ എം വി-ജയന്റെ പിൽക്കാല ഫുട്-ബോൾ യാത്രകളെ രേഖപ്പെടുത്തുന്നവരെല്ലാം ‘കാലോ ഹരിൺ' എന്ന് ആവർത്തിച്ച്- അച്ചുനിരത്തുമെങ്കിലും ആ പേര്- ബംഗാളിലെ ആരാധകരിൽനിന്ന് മനസ്സിലാക്കി വന്ന സിനിമയെയോ അ-തിന്റെ പിന്നണി പ്രവർത്തകരെയോ സൗകര്യപൂർവം കാണാതിരിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്-തു.

ഐ എം വിജയൻഐ എം വിജയൻ

ഐ എം വിജയൻ ഇന്ത്യൻ ഫുട്-ബോ-ളിന്റെ ഇതിഹാസമായി അനവധി വി-ജയകിരീടങ്ങൾ അണിഞ്ഞെങ്കിലും യഥാർഥ വിജയനെ ചരിത്രത്തിൽനിന്ന് ഏറ്റവും ആദ്യം എടുത്തുയർത്തിയ സംവിധായകന് എന്നാൽ സിനിമയിൽ പരാജയ-ത്തിന്റെ മുൾക്കിരീടമായിരുന്നു വിധിച്ച-ത്-. അത്- ആ സംവിധാ-യ-ക-ന്റെ ക-ഴി-വു-കേ-ടാ-യി-രു-ന്നില്ല, സിനിമ എന്ന സംവിധാന-ത്തി-ന്റെ കു-ഴ-പ്പമായിരുന്നു. ഒരു ഡസനോളം മല-യാ-ളം‐ത-മിഴ്- സിനി-മ-ക-ളിലും അഭിനയിച്ചുകൊണ്ട്- ഫുട്-ബോളിനു പുറ-ത്തും വിജയൻ താരമായെങ്കിലും ഒരു താരമോടിയുമില്ലാതെ വിജയൻ വിജയനായി തന്നെ അഭിനയിച്ച ആദ്യ സിനിമയ്-ക്കും വെള്ളിത്തിരയിലെ മറ്റ് തിരസ-്--കൃ-ത മനുഷ്യരെ പോ-ലെ ത-ന്നെ വേ-റൊരു കഥ പറയാനുണ്ട്-.

കേരളത്തിൽ സർഗാത്മക ടെലിവിഷ-ന്റെ സുവർണകാലമായിരുന്ന 2012 കാലങ്ങളിൽ കൈരളി ടിവിയിലെ ‘കേരള എക-്-സ്-പ്രസ്-’ എന്ന ദൃശ്യസഞ്ചാര പരിപാടിയുടെ ഭാഗമായാണ് ഞങ്ങൾ ‘കാലോ ഹരിണി'ന്റെ ഒരു ഡിവിഡി അന്വേഷിച്ചിറങ്ങിയത്-. ‘കാലോ ഹരി-ണി’ന്റെ പിന്നണിപ്രവർ-ത്ത-ക-നായ ഒരാൾ കൈരളിയിൽ തന്നെയുണ്ടായിട്ടും അദ്ദേഹം ആദ്യം കൈമലർത്തുകയായിരുന്നു. കൈരളിയുടെ ന്യൂസ്- ഡയറക്ട-റാ-യി-രുന്ന എൻ പി ചന്ദ്രശേഖരൻ ‘കാലോ ഹരി-ണി’ന്റെ സഹതിരക്കഥാകൃത്തും ഗാനരച-യിതാവുമായിരു-ന്നു. തി-ര-ക്ക-ഥാ- പ-ങ്കാ-ളിയാ-യ മ-റ്റൊ-രാൾ ദേശാഭിമാനിയിലെ സ്-പോർട്-സെഴു-ത്തിന്റെ മന്ത്രവാദി എ എൻ രവീന്ദ്രദാസ്-. ഡിവിഡിക്ക്- കാത്തിരുന്നവർക്ക്- മുന്നിലേക്ക്- എന്നാൽ കുറേനാളുകൾക്ക്- ശേഷം കനപ്പെട്ട വേറൊരു ഉരുപ്പടി കൊറിയറിൽ വന്നെത്തി‐ പ്രവർത്തിക്കുമോയെന്ന് ഒരുറപ്പുമില്ലാത്ത ബീറ്റാമാക-്--സിന്റെ പഴയ അനലോഗ്- വീഡിയോ കാസ-റ്റ്. പ-റ-ശ്ശിനിമുത്ത-പ്പ-നെ പ്രാർ-ഥിച്ച്- കൈരളിയുടെ വളരെ പ-ഴയ കാസറ്റ് ഡക്കിലിട്ട്- നാലുഭാഗവും രണ്ട്- മുട്ടും തട്ടുമൊക്കെ കൊടുത്തതോടെ, അ-ത്ഭുതം! കാസറ്റ് ക-റങ്ങി! ‘കാലോ ഹ-രിൺ' കോലോത്തുംപാടത്തുകാരനായ തൊണ്ണൂറുകളിലെ വിജയനായി നമുക്ക്- മുന്നിൽ നൃത്തമാടി. മലയാളികളുടെ മഹാസംഗീതകാരന്മാരിലൊരാളായ കെ രാഘവൻ മാ-ഷിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.

‘ആരാരുപാടും വി-ജയന്റെ തോറ്റം

ആരാരു കേക്കുമാ വീറുറ്റ തോറ്റം

കന്നം കറുത്ത

കിളിപ്പെണ്ണിവൾ പാടും

പൂമി മലയാളം പൂതിയോടെ കേൾ-ക്കും'‐

രാഘവൻമാഷ്- പാടിയ ഈ പാട്ടും നമ്മളിൽ എത്രപേർ കേട്ടിട്ടുണ്ട്-?

1954-ൽ ‘നീലക്കുയിലി’ൽ ഭാസ-്-കരൻ മാഷ്- എ-ഴുതി രാഘവൻ മാഷ്- ഈണം നൽകി പാ-ടിയ ‘കായലരികത്ത്- വലയെറിഞ്ഞപ്പോൾ', അതുമല്ലെങ്കിൽ തിക്കോടിയെനെഴുതിയ ‘അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്...' (കടമ്പ‐ പി എൻ മേനോൻ) എന്നീ പാട്ടുകൾ പോ-ലെ തന്നെ നമ്മൾ പാടിപ്പുക-ഴ്-ത്തേണ്ടിയിരുന്ന പാ-ട്ടാ-യി-രുന്നു എൻ പി സി എ-ഴു-തിയ ‘ആരാരുപാടും വി-ജയന്റെ തോറ്റം.' രാഘവൻ മാ-ഷിന്റെ ഏറെ പ്രത്യേകത-യു-ള്ള ആ തോറ്റംപാട്ട്- അധികമാരും പാടിയില്ല എന്നല്ല അധികമാർക്കും പാടാൻ അവസരം കിട്ടിയില്ലെന്ന് പറയുന്നതാവും സത്യം. ചലച്ചിത്ര സംഗീത-ത്തെ മറുനാടൻ ഈണങ്ങളിൽനിന്ന് മോചിപ്പിച്ച്- മലയാള മണ്ണില്ലേക്ക്- ഇറക്കി നിർത്തിയ മഹാസംഗീതപരിഷ്-കർത്താവായ രാഘവൻ മാ-ഷി-ന്റെ ജീവച-രി-ത്ര-ത്തിൽ ഉൾപ്പെടുത്തി ഇനിയെങ്കിലും പറയാൻ വൈകിക്കൂടാത്തതാണ് ഈ തോറ്റം പാ-ട്ടും.

‘‘ഞാനും ചെറിയാനും പഠിച്ച സ-്-കൂളിൽ ഞങ്ങളുടെ അനിയന്മാരുടെ കൂടെയാണ് വിജയൻ പഠിച്ചത്-. വളരെ ഷൈ ആയിട്ടുള്ള കുട്ടിയായി-രുന്നു അക്കാലത്ത്- വിജയൻ. അയാളുടെ സമുദായ-ത്തിന്റെ ചില കരുത്തുകൊണ്ട്- ഉയർന്നുവന്ന ആളാണ് അദ്ദേഹം. ജാതി പറയുന്ന-തി-ന് ഇ-പ്പോൾ പരിമിതിയുണ്ടല്ലോ. എങ്കിലും അയാ-ളു-ടെ സ-മു-ദാ-യ-ത്തിന്റെ പാട്ടും ചുവടുകളു-മാ-ണ് ആ കാലുകളുടെ കരുത്തും ഭംഗിയുമായത്-. എന്റെയും ചെറിയാന്റെയും വി-ജ-യ-ന്റെയും സുഹൃത്ത്- കോലോത്തും പാടത്തെ രാമകൃഷ്-ണന്റെ അമ്മയിൽ നിന്നാണ് ഞങ്ങൾ വി-ജയന്റെ സമുദായ-ത്തിന്റെ പാട്ടു കേൾക്കുന്ന-ത്-.''

കെ രാഘവൻകെ രാഘവൻ

സിനിമയുടെ വോയ്-സോ-വ-റിന്റെ പുറത്ത്- വേറൊ-രു അ-നൗ-പ-ചാരിക വോയ്-സോവറായി എൻ പി സി-യു-ടെ വാ-ക്കു-കൾ. പിന്നെ പതുക്കെ രാമകൃഷ്-ണന്റെ അമ്മ പാടിത്തന്ന ആ പാ-ട്ട്- അ-ദ്ദേ-ഹം ഓർമയിൽനിന്ന് എടുത്ത്- പാടി.

‘‘ആരാരു വെട്ടും

ചെ-ന്ത-ങ്ങിന്റോല,

വേട്ടുവൻ കണ്ടൻ വെട്ടും

ചെ-ന്തെ-ങ്ങിന്റോല,

ആരാരുമെടയും

ചെ-ന്ത-ങ്ങിന്റോല

വേട്ടുവത്തി കാളി മെടയും

ചെ-ന്ത-ങ്ങി-ന്റോല''

പരമ്പരാഗതമായി കോലോത്തുംപാടത്തെ വി-ജയന്റെ സമുദായത്തിലുള്ളവർക്ക്- മാനനക്കുന്ന് എന്ന സ്ഥല-ത്ത്-, ഏറെക്കുറേ നിശ്ചല-മാ-യിക്ക-ഴി-ഞ്ഞി-രുന്ന ഗോ-ത്രീ-യമായ ചില ആേഘാഷങ്ങളുണ്ടായിരുന്നു. മാനനക്കുന്നിലെ ഉത്സവത്തിന് നാനാഭാ-ഗത്തുനിന്നുമെത്തുന്ന ദളിത സമൂഹത്തിലുള്ളവർ അവരുടെ കനത്ത ശബ്ദത്തിൽ പാടുന്ന അധ്വാന-ത്തിന്റെയും അതിജീവന-ത്തിന്റെയും പാട്ടുകളും അതിനുള്ള ചുവടുകളികളും ആഘോഷത്തി-ലെ പ്രധാ-ന ഇ-ന-ങ്ങ-ളാ-യി-രുന്നു. സിനിമയിൽ അത്- പുനരാ-വി-ഷ്-കരിച്ചിരി-ക്കു-ന്നതും ഒരു മനോഹര ദൃശ്യാനുഭവമാണ്. വിജയനും കുടുംബാംഗ-ങ്ങളും വട്ടത്തിൽ പാട്ടിനൊ-ത്ത്- ചുവടുവയ്-ക്കുന്നു. വ-ട്ട-ക്കളി, ആട്ടക്കളി എന്നെല്ലാ-മുള്ള പേരുകളിലായിരുന്നു ആ ചുവടുകളികൾ അരങ്ങേറി-യിരുന്ന-ത്-.

മാനനക്കുന്നിലെ ആ ഉത്സവസംസ-്-കാരം പിൽക്കാലത്തും സജീവമായിരുന്നെങ്കിൽ അവർ ആരുടെ പാട്ടാകും പാടുക? കർഷകത്തൊ-ഴിലാളി നായകരായ വേട്ടുവന്റെയും വേട്ടുവത്തിയുടെയും പാട്ടിനൊപ്പം ഉറപ്പായും അവർക്ക്- അവരുടെ സമുദായവും നാടും ജന്മം നൽകിയ ഏറ്റവും വലി-യ കായികനായകനെക്കുറിച്ചും പാടാതിരിക്കാനാവില്ല. ‘ആരാരുപാടും വി-ജയന്റെ തോറ്റം' എന്ന പാ-ട്ടി-ന്റെ പി-റ-വിക്കു പിന്നിലെ സങ്കൽപ്പം അതാണ്. ആ പാട്ട്- രാഘവൻ മാ-ഷിന്റെ സംഗീതത്തിലും ശബ്ദത്തിലുമാകുമ്പോൾ അതിന് വടക്കൻ പാ-ട്ടിന്റെ വിശാലതയും സ്വീകാര്യത-യും ലഭിക്കുന്നു.

വിജയനെ ഒരു എ-ടുപ്പുകുതിരയുടെ മുകളിലേറ്റിവരുന്ന ഫാന്റസി കലർന്ന രംഗത്തിൽ നിന്നാണ് ‘കാലോ ഹരിൺ’ തുടങ്ങുന്നത്-. സാധാരണ ഡോക്യു-മെന്ററികളു-ടെ ഋ-ജുവും റിയലിസ്റ്റിക്കുമായ ആഖ്യാനരീതികളെ മറികടന്ന് സ്വപ്-നങ്ങളിൽനിന്ന് ആരംഭിക്കുന്ന ഡോക്യു-മെന്ററി അവസാനി-ക്കു-മ്പോൾ ഇന്ത്യൻ ഫുട്-ബോളിന്റെ ഏറ്റ-വും വലിയ സ്വപ്-നസാക്ഷാത്‌-ക-ാര-ത്തി-ന്റെയും ജീവിതസാക്ഷാത്-കാ-ര-ത്തിന്റെയും ഒരു പൂർണ ചിത്രം കിട്ടുന്നു.

‘‘ഒരു മ്യൂസിക്കൽ സിനിമയായി വരണമെന്നായിരുന്നു ആദ്യത്തെ കൺസെപ്-റ്റ്. അങ്ങനെയാണ് നാലു പാട്ടുകൾ സൃഷ്ടിച്ചത്-. രാഘവൻ മാഷെ കൂടാതെ വി ടി മുരളിയും സംഗീതയുമാണ് മറ്റ് പാട്ടുകാർ. മ്യൂസിക്കൽ ഡോക്യു-മെന്ററിയായാൽ നമുക്ക്- തൃപ്-തിയാവുമെന്നല്ലാതെ വി-ജയന്റെ ജീവിതം കാണാൻ കാത്തിരിക്കുന്നവർക്ക്- തൃപ്-തിയാവണമെന്നില്ല. വിജയന് കിട്ടിയ അംഗീകാരങ്ങൾ, കൽക്കട്ട, ഗോവ, ഈസ്റ്റ്- ബംഗാൾ, സാ-ഫ്- ചാ-മ്പ്യൻ-ഷിപ്പ്-, ചാക്കുണ്ണി, ജോസ്- പറമ്പൻ‐ ഇതെല്ലാം പാട്ടിൽ കൊണ്ടുവരാൻ പറ്റില്ലല്ലോ. അതുകൊണ്ട്- നാലു പാട്ടിലെയും ഭാഗങ്ങൾ മാത്രമാണ് സിനിമയിൽ ഉൾപ്പെടുത്തിയത്-. പിന്നീട്- ‘കാലോ ഹരിൺ’ എന്ന പേരിൽ പാട്ടുകളുടെ മാത്രം ഒരു ഓഡിയോ ആൽബം പുറത്തിറക്കുകയായിരു-ന്നു''‐ എൻ പി സി തുടർന്നു.

കാസർകോട്- കുമ്പളയിലെ മരമടി പോലെ, പാലക്കാട്- ചിതലിയിലെ കാളയോട്ടം പോലെ, വി-ജയന്റെ സമുദായ-ത്തി-ന്റെ കേ-ന്ദ്രമായ മാനനക്കുന്നിൽ പണ്ടുകാലങ്ങളിൽ പോത്തോട്ടം പോലുള്ള ഗംഭീരമായ കാർ-ഷി-ക-മ-ത്സ-ര-ങ്ങളും അരങ്ങേറിയിരുന്നു. പോത്തോട്ടത്തിലേക്കിറങ്ങുന്നവർക്ക്- സാധാരണ മെയ്-വ-ഴക്കമൊന്നും പോരാ. പോത്ത്- നിയന്ത്രണം വിട്ടാൽ മെരുക്കിയെടുക്കാനുള്ള ശാരീരികമായ കരുത്ത്- വേണം. പോത്തിനോടൊപ്പം തന്നെ ഓടിയെത്താനുള്ള വേഗം വേണം. വീണു പോകാതിരിക്കാനുള്ള ബാലൻസ്- വേണം. പോത്തോട്ടത്തിൽ മത്സ-രിച്ചു വരുന്നവരുടെ ദേഹാധ്വാന ചരിത്രത്തിലാണ് വി-ജയന്റെ ജനിതക വേരുകൾ കുടികൊള്ളുന്നത്-. വിജയൻ ജ-യിച്ചു ജയിച്ചുവരുന്ന കളികൾക്കെല്ലാം അങ്ങനെയൊരു വീര്യ-ത്തിന്റെ വൈകാരിക അടിസ്ഥാനമുണ്ടെന്നാണ് പാട്ടും സിനി-മ-യും ഭാ-വ-നാ-ത്മ-ക- ഭാ-ഷ-യിൽ പറഞ്ഞുവെ-ക്കു-ന്നത്-്-.

‘‘കന്നം കറുത്ത കിളിപ്പെണ്ണിവൾ പാടും, പൂമി മലയാളം പൂതിയോടെ കേൾക്കും’’ എന്നാണ് പാട്ട്-. സാധാരണ പഞ്ചവർണക്കിളിയൊക്കെയല്ലേ സിനിമയിൽ പാടുക. അല്ലെങ്കിൽ ശാരികപ്പൈതൽ. സോ കോൾഡ്- ദളിത്- ചിന്തകളൊന്നും വന്നിട്ടില്ലാത്ത കാലമാണ്. പണ്ഡിറ്റ് കറുപ്പനും സി അയ്യപ്പൻ മാഷുമൊക്കെ ചരിത്രത്തിലുണ്ടെങ്കിലും അക്കാദ-മി-കവൽക്കരിക്കപ്പെട്ട ദളിത്- ചിന്ത-കൾ ഇ-ന്നത്തെ -പോലെ സാർവത്രികമായിട്ടില്ല. അതുകൊണ്ടൊക്കെ തന്നെയാവണം, ഈ പാട്ടിലെ കൽപ്പനകൾ അർഥവത്താണെന്ന് കെജിഎസിനെ പോലുള്ളവർ അഭിപ്രായപ്പെട്ടത്-. തിരുവനന്തപുരത്ത്- സിനിമയുടെ പ്രിവ്യൂ വെച്ചപ്പോൾ അടൂരും കെ പി കുമാരനും സിനിമ കാണാനെത്തിയിരുന്നു. -വി-ജയൻ കുതിരപ്പുറത്തേറി ആകാശത്തിലൂടെ ഓരോരോ സ്ഥലത്തേക്ക്- കേറിപ്പോകുന്നത്- ചിത്രീകരിച്ചത്- അടൂരിന് ഇ-ഷ്ട-പ്പെ-ട്ടി-രുന്നു. വിജയൻ വിജയങ്ങളിലേക്ക്- കയറി കയറിപ്പോ-കു-ന്ന-താ-ണ-ത്- കാ-ണി-ക്കു-ന്നത്-്-.''

എൻ പി സി പ-റ-യു-ന്ന ചരി-ത്ര-ത്തി-ലൂടെ ബീറ്റാ മാക-്-സ്- ടേ-പ്പ്- ഇ-ട-യ്--ക്ക്- ഒ-ന്നു-നിന്ന് വീണ്ടും ക-റ-ങ്ങി. രാഘവൻ മാ-ഷിന്റെ ശബ്ദം ചെമ്പുകുടത്തിൽ നിന്നെന്നപോലെ വീണ്ടും മുഴങ്ങി.

‘‘നാടേറെക്കണ്ട കിളി

നീയെന്തേ കരയാൻ

ഈ കഥയോർത്താൽ

മേടോം കരയും

കണ്ണീരു കടലവൻനീന്ത്യേ

കഥ പാട്-

കണ്ണേറൊഴിയാൻ

തിരിയൊന്നുഴിയ്-''

ആ പാട്ട്- പാടിത്തീരുമ്പോഴേക്കും സിനിമയിലെന്നപോലെ വിജയനാരാധകരുടെ-യും ഹൃ-ദ-യ-ത്തിന്റെ ഗാലറികൾ ആരവങ്ങൾ കൊണ്ട്- നിറഞ്ഞു. ആർപ്പുവിളിച്ച തൊണ്ടകളിൽ ഉമിനീർ വ-റ്റി. കാണികളുടെ പല ജന്മപരമ്പരകൾ മാറിയിട്ടും മാറാതെ കാലിൽ പന്തുമായി വി-ജയൻ കാല-ത്തിന്്- മുമ്പേ തന്നെ കുതി-ക്കു-ക-യാണ്. സ്ഥലം തൃശൂരിലെ പ-ഴയ പാലസ്- ഗ്രൗണ്ട്- തന്നെ. അതായത്- ഇപ്പോഴ-ത്തെ കോർ-പ-റേഷൻ സ്റ്റേ-ഡിയം. കൂടെ കളിക്കുന്നത്- പല തലമുറകളിലുള്ള വി-ജയ-ന്റെ നാ-ട്ടു-കാർ.

പാലസ്- ഗ്രൗണ്ടിന് എതിർവശത്ത്- മറഡോ-ണ-യും വി-ജ-യ-നും തോ-ളോടുതോൾ ചേർന്ന് നിൽക്കുന്ന കൂറ്റൻ ഫ്ലക-്-സ്-. ഫുട്-ബോ-ളിന്റെ ദൈവമെന്ന് വിജയൻ വിശേഷിപ്പിക്കുന്ന മറഡോണ കണ്ണൂരിൽ പ്രത്യക്ഷപ്പെട്ട-തിന്റെ നാലാം ദിവസമായിരുന്നു ഞങ്ങൾ ക്യാമറയുമായി ചെമ്പൂക്കാവിലെത്തിയ-ത്-.

‘‘മറഡോണ അർജന്റീനയിലെ വീട്ടിലെത്തി. ഞാൻ ക-ണ്ണൂ-രിൽ നി-ന്ന്്-്- തൃശൂരിലെ-ത്താൻ നാലുദിവസമെടുത്തു.'' -വിജയൻ പൊട്ടിച്ചിരിച്ചുകൊ-ണ്ട്- പറഞ്ഞു. അതിനിടയിൽ വി-ജയന്റെ നാട്ടിലെ സുഹൃത്തുക്കളിലൊരാൾ അടുത്തുവന്ന് ബൈക്ക്- നിർത്തി വിജയനോ-ട്- ര-ഹസ്യം പോലെ സംസാരിക്കുന്നത്- കേൾക്കാമായിരു-ന്നു.

സു-ഹൃത്ത്-: ‘‘മറഡോണയുടെ പരിപാടിക്ക്- പോവുമ്പെങ്കിലും നിനക്കാ കൂളിങ്‌ ഗ്ലാസ്- ഊരിവെച്ചൂടെടാ...’’

വിജയൻ: ‘‘ഭംഗി പോകില്ലടാ, മറഡോണ വെച്ചത്- കണ്ടില്ലേ നീ.’’

പി-ന്നെയും നീണ്ട പൊട്ടിച്ചിരികൾ. തമാശയ്-ക്കുള്ള കൈയാങ്കളികൾ. വിജയന് ഇപ്പോഴും സ്വന്തം ഗ്രാ-മ-ത്തി-ലു-ള്ള സു-ഹൃ-ദ്‌ബ-ന്ധ-ങ്ങ-ളു-ടെ ആ-ഴം- കാ-ണി-ക്കുന്ന അ-ത്തരം ദൃശ്യങ്ങൾ പകർത്തിക്കൊണ്ടാണ് ഞങ്ങൾ കോലോത്തും-പാ-ട-ത്തി-ലൂടെ അദ്ദേഹത്തെ പിന്തുടർന്നത്-. ‘കാലോ ഹ-രിൺ' കാ-ല-ത്തെ-ക്കു-റി-ച്ച്- പ-റ-യു-ന്നതി-നൊ-പ്പം അ-തിനുശേഷമുള്ള വിജയ-നെ കൂടി പകർത്തലായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

‘‘മറഡോണ റിട്ടയർ ചെയ്-തിട്ട്- 2008-ൽ കൊൽക്കത്തയിലാണ് ആദ്യം വന്നത്-. അന്നവിടെ ഒന്നരലക്ഷം പേർ വ-ന്നു-വെ-ന്നാ-ണ് പ-റ-യു-ന്നത്-്-. ഇപ്പോൾ 2012‐ൽ കണ്ണൂരിൽ വന്നപ്പോൾ അമ്പത്തയ്യായിരം പേരെങ്കിലും ഉണ്ടായിരു-ന്നു. അദ്ദേഹവുമായി ജസ്-്-റ്റ് ഒന്ന് ഹെഡ്- ചെയ്-ത്- ക-ളിക്കാനെങ്കിലും പറ്റിയത്- വലിയൊരു ഭാഗ്യമാണ്. എന്റെ ലൈഫിൽ ഇനി ഇതിനേക്കാൾ വലിയൊരു അംഗീകാരം കിട്ടാനില്ല. ലോകകപ്പിൽ കളിക്കാനായിട്ടില്ലെങ്കിലും ലോകകപ്പിൽ കളിച്ച അനുഭവം ത-ന്നു എ-നിക്ക-ത്-.'' 1986‐ൽ ചെമ്പുക്കാവിലെ വത്സന്റെ ചാ-യ-പ്പീ-ടി-ക-യിലെ ടി വി-യിൽ ലോകകപ്പിൽ മറഡോണയുടെ ദൈവത്തിന്റെ ഗോൾ ക-ണ്ട്- ആർ-പ്പു-വി-ളിച്ച ഒരു പതിനഞ്ചുകാരനായി വി-ജ-യൻ ആ-വേ-ശ-ഭ-രി-ത-നായി.

 ചീമ ഒക്കേരിയും ഐ എം വിജയനും ചീമ ഒക്കേരിയും ഐ എം വിജയനും

‘‘അന്നത്തെ മറഡോണയുടെ കളികളൊക്കെ ഞാൻ ഗ്രൗണ്ടിൽ അനുകരിക്കാൻ നോക്കുമായിരുന്നു. എന്നാൽ അ-തിന്റെ നാലയലത്ത്- എത്തില്ല എന്നതാണ് സ-ത്യം. ഇ-പ്പോൾ മറ-ഡോ-ണ എന്നെ കെട്ടിപ്പിടിച്ചപ്പോൾ ഞാനിട്ടിരുന്ന ആ വെ-ള്ള ഷർ-ട്ടില്ലേ, അ-തു- ഞാൻ ഫ്രെയിം ചെയ്-തുവെക്കാൻ കൊടു-ത്തി-രി-ക്കു-ക-യാണ്.''

‘കാലോ ഹരിൺ’ കണ്ട്- മാനനക്കുന്നും ഉത്സവവും എ-ടുപ്പുകുതിരയും പാട്ടും നൃത്തവും കളിയാരവവും മനസ്സിൽ നിറച്ച്- കോലോത്തുംപാടത്തെത്തുമ്പോൾ കാ-ഴ്--ച ശൂ-ന്യമാണ്. കോലോത്തുംപാടമെല്ലാം കോൺക്രീറ്റ് പാടമായി. നഗരം വളർന്നപ്പോൾ ഉ-ന്നതി കൂടുതൽ ചെറുതായി. വിജയൻ ചേറൂരിലേക്ക്- താമസം മാറിയെങ്കി-ലും കോലോത്തുംപാടത്തു നിന്നും മനസ്സ്- മാറിയിട്ടില്ല. ബന്ധുക്കളായി കുറേപേർ ഇവിടെ ഇപ്പോഴും താമസിക്കുന്നു-ണ്ട്-. കോലോത്തുംപാടത്തെ ഇടവ-ഴികളിലൂടെ വിജയൻ നടക്കുന്നത്- കണ്ടാൽ ഒരു സാധാരണ മനു-ഷ്യന്റെ അതിസാധാരണമായ ജീവിത കർമങ്ങൾക്കപ്പുറം വേറൊരു വ്യത്യസ്--ത-ത അയാൾ ആഗ്രഹിക്കുന്നതേയില്ലെന്ന് തോന്നും. രാജ്യമെങ്ങും ലക്ഷക്കണക്കിന് ആരാധക-രുള്ള ഫുട്-ബോൾ താരത്തിനൊപ്പമാണ് നടന്നുപോകുന്നതെന്ന് നമ്മ-ളും മറന്നുപോകും.

വിജയൻ ഒരു കൊച്ചു-വീ-ട്ടിന്റെ ചായ്-പിലേക്ക്- കയറിയിരുന്നു. അങ്ങനെയൊരു വീട്ടിലായിരുന്നു വി-ജയന്റെ ബാല്യകൗമാര യൗവനാ-രംഭങ്ങളെല്ലാം ക-ടന്നുപോയിരുന്നത്-. അച്ഛൻ മണി-യുടെ അപകടമരണം കുടുംബത്തെ തളർത്തിയെങ്കിലും പിന്നീട്- അമ്മ കൊച്ചമ്മു പാടത്തും പറമ്പിലുമെല്ലാം പണിക്ക്- പോയാണ് വിജയനെയും ചേട്ടൻ ബിജുവിനെ-യു-ം വളർത്തിയത്-. ചെറിയ മാറ്റങ്ങളോടെ കോലോത്തുംപാടത്തെ ഏതാണ്ട്- മുഴുവൻ ചെറുപ്പക്കാരുടെയും ആത്മകഥയുടെ ആദ്യ അധ്യായ-ങ്ങൾ അ-തൊ-ക്കെ-ത്തന്നെ-യാ-ണ്. ദാരിദ്ര്യ-ത്തിന്റെയും സങ്കട-ത്തിന്റെയും കാര്യ-ത്തിൽ ആരും തമ്മിൽ വലിയ അന്തരമില്ലായിരുന്നു.

‘കാലോ ഹരിണി'ന്റെ പോസ്‌റ്ററും ഓഡിയോ ആല്‍ബത്തിന്റെ കവറും‘കാലോ ഹരിണി'ന്റെ പോസ്‌റ്ററും ഓഡിയോ ആല്‍ബത്തിന്റെ കവറും

ഒരു ഫുട്-ബോൾ താരം എന്നതിനപ്പുറത്ത്- ഇന്നിപ്പോൾ ഒരു ചലച്ചിത്രതാരം കൂടിയായ വി-ജയന്റെ ജീവിതയാത്രകളു-ടെ തുടക്കം ചെറിയാൻ ജോസ-ഫിന്റെ ‘കാലോഹരിൺ’ മനോഹരമായി പറഞ്ഞിട്ടുണ്ട്-. ചലച്ചിത്രത്തിൽ കാണുന്ന സാധാരണ നായകന്മാരെ പോലെയാണ് സിനിമയിൽ വിജയനെ അവതരിപ്പിക്കുകയും ചെയ്-തിരിക്കുന്നത്-. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരിലൂടെയാണ് കേരളത്തിൽ ഫുട്-ബോൾ പിച്ചവെച്ചതെ-ന്നും, പീന്നീടത്- വിജയനെപ്പോലുള്ളവരുടെ കാലു-കൾ ഏ-റ്റു-വാ-ങ്ങി-യ-തോ-ടെ-യാണ് ഗോൾവല-കൾ പി-ടിച്ചു കുലു-ക്കി-യ-തെ-ന്നു-മാണ് സിനി-മ പ-റ-യുന്നത്-.

‘‘കൽ-ക്ക-ത്ത-യിലെ പാർക-്-സ്-ട്രീറ്റ് സ്റ്റേഡിയത്തിന-ടുത്തുള്ള ചേരിപ്ര-ദേ-ശ-ത്തൊ-ക്കെ വെ-ച്ചാണ് സിനിമ ഷൂട്ട്- ചെയ്-തത്-. ബംഗാളികൾക്ക്- വിജയനോടുള്ള സ്-നേഹം എന്താണെന്ന് ശരി-ക്കും അ-ടു-ത്ത-റിഞ്ഞ നാളുകളായിരുന്നു അത്-. ഈ കേര-ളത്തിൽ നിന്ന് പോയി ഒരു ഫുട്-ബോൾ കളിക്കാരൻ ഫുട്-ബോ-ളിന്റെ മെ-ക്ക-യി-ലെത്തി അവർക്ക്- പ്രിയപ്പെട്ട ആളാകുന്നത്- ചെറിയ വിസ്-മയമല്ല. അ-തിന്റെ ആവേശം ഞങ്ങൾ കൽക്കത്തയിൽനിന്ന് നേരിട്ട്- അനുഭവിച്ചറിഞ്ഞു. കോലോത്തുംപാടത്തെ എല്ലാ കുട്ടികളും അക്കാ-ലത്ത്- പന്തുകളിച്ച്- വളർന്നൊരു സാഹചര്യമുണ്ടായിരുന്നു. വി-ജയന്റെ സ്റ്റെപ്പുക-ളിൽ അവരുടെ വട്ടക്കളിയുടെ ചുവടുകളുണ്ടെന്ന് നമ്മ-ൾ തൃശൂർക്കാർ പറയുമ്പോൾ, അതിനെ മാൻചാട്ട-ത്തിന്റെ മനോഹാരിതയോട്- ഉപമിക്കു-ക-യാ-യി-രു-ന്നു ബം-ഗാ-ളികൾ. പച്ചപ്പുൽ പരവതാനിയിലൂടെ ഒരു കറുത്തമാൻ പന്തുമായി ഓടുന്നതായി സങ്കൽപ്പിക്കുന്നതിൽ ആ മനുഷ്യനോടുള്ള സ്-നേഹവും വത്സല്യവും ഉണ്ട്-. പൊതുവേ ശക്തിയുടെ പ്രതീകമായി പുലി, കടുവ, സിംഹം എന്നെല്ലാം പേരിടുന്നിടത്താണ് ഇങ്ങനെയുള്ള ഓമനത്തമുള്ള ഉപമയെന്നതും ബംഗാളി ഫുട്-ബോൾ ആരാധകരെ മലയാ-ളി-ക-ളിൽനി-ന്ന്്-്- വേറിട്ട്- നിർത്തുന്നു. പരമസാധുവായ മൃഗമാണ് മാൻ. മാ-നിന്റെ കണ്ണിൽപ്പോലും ഭയമാണ്. എ-ന്നാൽ അ-തിന്റെ ചാട്ട-ത്തിൽ അ-സാധാരണ മെ-യ്‌വഴക്കവും ശക്തിയുമു-ണ്ട്-.'' ‐ പാലസ്- ഗ്രൗണ്ടിലെ ഒ-ഴിഞ്ഞ ഗാലറിയിലിരുന്നുകൊണ്ട്- സംവിധായകൻ ചെ-റിയാൻ ജോസഫ്- പറഞ്ഞു. 2004 മുതൽ തൃശൂർ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ എക-്-സിക്യൂട്ടീവ്- ഡയറക്ടറായ ചെ-റിയാൻ ജോസഫ്- ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ചലച്ചിത്രോത്സവ സംഘാടകരിൽ ഒരാളാണ്. ‘കാലോ ഹരിണി’ന് ശേഷം വിജയനെക്കുറിച്ച്- വലിയൊരു ഫീച്ചർ സിനിമ തന്നെ ചെറിയാൻ പദ്ധതിയിട്ടിരുന്നെങ്കിലും അതൊന്നും എവിടെയുമെത്തിയില്ല.

‘കാലോ ഹരി-ണി’ന്റെ ചിത്രീകരണം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സാഹസികമാ-ണ്. വി-ജയന്റെ കളികളുടെ വളരെ-ക്കുറച്ച്-്- ഫൂ-ട്ടേ-ജുകളേ ദൂരദർശന്റെ കൈവശമുള്ളൂ. അത്- കൊണ്ടുപോയി ടെലിവിഷൻ ഫോർമാറ്റിൽനിന്ന് സിനിമാ ഫോർമാറ്റിലേക്ക്- മാറ്റിയെടുക്കൽ ഒരു ഭഗീരഥ പ്രയത്നമായിരുന്നു. 35 എംഎമ്മിലുള്ള ചിത്രീകരണമാകട്ടെ വലിയ പണച്ചെല-വു-ള്ള-തുമാണ്. ഓരോ തവണയും നാലുമിനിറ്റ് നേരത്തേക്കാണ് റോൾ ചെയ്യാനാവുക. ഓരോ നാലുമിനിറ്റ് നേരത്തേക്കുമുള്ള ഫിലിം കണക്കാക്കിയാണ് പൈസ ഈടാക്കുന്നത്-. ഫുട്-ബോൾ മാച്ചിൽ അടുത്ത നിമിഷം എന്തും സംഭവി-ക്കാം, ഒന്നും സംഭവിക്കാതെയുമിരി-ക്കാം. പ-ക്ഷേ ഫിലിം റോൾ ചെ-യ്യാ-തി-രി-ക്കാ-നാ-വില്ല. അ-ങ്ങ-നെ-യാണ് വി-ജയ-ന്റെ ചില സിസർക്കട്ടുകൾ കോ-ഴിക്കോടുവെ-ച്ച്- ലൈവായി തന്നെ ചിത്രീകരിക്കാനാ-യ-തെ-ന്ന്്-്-്- ചെറിയാൻ ജോ-സ-ഫ്- പ-റഞ്ഞു.

‘കാലോ ഹരിണി’ന്റെ  സംവിധായകൻ  ചെറിയാൻ ജോസഫ്‌‘കാലോ ഹരിണി’ന്റെ സംവിധായകൻ ചെറിയാൻ ജോസഫ്‌

‘കാലോ ഹരി-ണി-’ൽ വി-ജയ-ന്റെ സി-സർ-ക്ക-ട്ടു-കൾ കാ-ണു-മ്പോൾ സാന്ദർഭികമായി മനസ്സിലെത്തുന്ന ചിത്രമാണ് ഫുട്-ബോൾ രാജാവ്- പെലെ അഭിനയിച്ച 'എസ്-കേപ്- ടു വിക്ടറി' (1981-, സം-വി-ധാനം: ജോൺ ഹൂസ്റ്റൺ) എന്ന സിനിമ. ഈ സിനിമയിലെയും പ്രധാന ആകർഷണങ്ങളിലൊന്ന് പെലെയുടെ സിസർക്കട്ടുകളാണ്. പെലെയു-ടെ സു-വർ-ണ-കാലത്തെ മികച്ച കളിക-ളൊ-ക്ക പ-റ-ഞ്ഞു-കേ-ട്ട-തല്ലാതെ കാണാൻ പിൽക്കാല ലോകത്തിന് ഭാഗ്യമുണ്ടായിരുന്നില്ലല്ലോ. തൊണ്ണൂറുകളിലെ വിജയനെ കാണാൻ എന്നാൽ നമുക്കിന്ന് നമ്മുടെ സാംസ-്-കാരിക ശേഖര-ത്തിൽ ‘കാലോ ഹരിണു’ണ്ട്-.

ഫാസിസ്റ്റ്- വിരുദ്ധ രാഷ്‌ട്രീയ-ത്തിന്റെ ആ-വേശകരമായൊരു ചലച്ചിത്ര അടയാളമായാണ് പെലെ അഭിനയിച്ച ‘എസ്-കേപ്- ടു വി-ക്ട-റി'യും അതി-ന് ആധാരമായി-ട്ടു-ള്ള ‘ടൂ ഹാഫ്- ടൈംസ്- ഇൻ ഹെലും' (സോൽ-ത്താൻ ഫാബ്രി ‐ 1961-) എക്കാലവും ആഘോഷിക്കപ്പെട്ട്- പോന്നിട്ടുള്ള-ത്-. ഗോളടിച്ചാൽ ഹിറ്റ്ലറുടെ നാസി പട്ടാളം വെടിവെച്ചുകൊല്ലുമെന്ന് ഉറപ്പായിട്ടും പ-ഴയ ഡയനാമോ കീവിലെ കളി-ക്കാർ ധീ-ര-മായി ഗോളടിക്കുന്ന അത്യന്തം ആവേശകരമായൊരു മരണക്കളിയുടെ ചരിത്രമാണ് ആ സിനിമകൾ പ-റഞ്ഞത്-. ഗോളടിക്കരുതേയെന്ന് ഗാലറികൾ തൊ-ണ്ടപൊട്ടി വിളിച്ചുപറഞ്ഞിട്ടും മരണത്തെ വിജയ കിരീടം പോലെ എടുത്തുയർത്തിയ ഫുട്-ബോ-ളി-ന്റെ പോ-രാ-ട്ട-ശ-ക്തിയും സിനിമയുടെ മഹത്വവുമാണ് ആ ര-ണ്ട്- ചി-ത്ര-ങ്ങളും എ-ടു-ത്തു-പ-റ-യുന്ന-ത്-. കറു-പ്പിന്റെ രാഷ്‌ട്രീയം ഇന്നത്തെപ്പോലെ കരുത്തുള്ള ഒരു വിമോചന ധാരയാകുന്നതിന് മുമ്പുതന്നെ ഫുട്-ബോൾ മൈതാനത്ത്- ആ ജീവിത ശക്തിയുടെ അസാധാരണമായൊരു പ്രതീകമായിരുന്നു വിജയൻ എന്നാണ് ‘കാലോ ഹ-രിൺ’ പ-റയുന്നത്-. കറുത്ത മാൻ എന്ന വിശേഷണത്തിൽ തന്നെ അ-തിന്റെ ധ്വനികളുണ്ട്-.

‘‘വളരെ താ-ഴ്-ന്ന തട്ടിൽ നിന്ന് വന്ന ഫുട്-ബോളറാണ് വിജയൻ. ഇന്ത്യയിൽ ഇത്തരത്തിലുള്ള ദളിത്- പ്രസ്ഥാനങ്ങളൊക്കെ ശക്തിപ്പെടുന്നത്- ആ തൊണ്ണൂറുകളിലാണ്. കൻഷിറാ-മിന്റെയൊക്കെ മൂവ്-മെന്റുക-ൾ ദേശീയ രാഷ്‌ട്രീയത്തെ ഇളക്കി-മ-റി-ക്കുന്ന കാലം. വിജയനെയും ആ ആ ദളിത്- രാഷ്‌ട്രീയധാരയിലേക്ക്- പ്ലേസ്- ചെയ്യ-ണമെന്ന് കണക്കാക്കിയാണ് ഞങ്ങൾ ആ സിനിമയെടുക്കാൻ തന്നെ കാരണം. ന-മ്മൾ ആ സിനിമ-യിൽ അദ്ദേഹത്തെ ഒരു ദളിത്- ഹീറോയായി സ്ഥാപിക്കു-മ്പോൾ, പിന്നീടുണ്ടായ സിനിമകളിലൊക്കെ അദ്ദേ-ഹത്തെ ഒരു ഗുണ്ടയായും വില്ലനായും തല്ലുകൂട്ടക്കാരനായുമൊക്കെയാണ് കാണിക്കുന്ന-ത്-. ആ ത-കരാർ ആ സി-നി-മ-കൾ-ക്കൊ-ക്കെ-യുണ്ട്-്-''‐ ചെ-റി-യാൻ ജോ-സ-ഫ്- തു-ടർന്നു.

മറഡോണയും വിജയനുംമറഡോണയും വിജയനും

2001‐ൽ പുറത്തിറങ്ങിയ വി എം വിനു-വിന്റെ ‘ആകാശത്തിലെ പറവകൾ’ എന്ന സിനിമയിൽ നായകൻ ഉടുമ്പു വാസുവായി കലാഭവൻ മണിയും വില്ലൻ വാളയാർ മാണിക്യമായി ഐ എം വിജയനുമാണ് അഭിനയിക്കു-ന്നത്-. വില്ല-നാ-യി വന്ന വിജയൻ മണിയെ അടിക്കാനായി കൈയ്യോങ്ങുമ്പോൾ അത്- തടുത്തുകൊണ്ട്- മണി പറയുന്ന ഒരു മാസ്- ഡയലോഗ്- ഇങ്ങനെ-യാണ്: ‘‘അടങ്ങ്- മാണിക്ക്യാ! നീ കയ്യോണ്ട്- കളിക്കുന്നത്- എന്നാ തുടങ്ങി-യത്-? നീ കാലോണ്ട്- കളിക്കുന്നത്- നാട്ടുകാർ എന്നോട്- പറഞ്ഞിട്ടുണ്ട്-!’’ വിജയൻ അഭിനയിച്ച മിക്കവാറും സിനിമകൾക്ക്- ഇങ്ങനെയൊരു ദുർഗതി ഉണ്ടായിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല.

മലയാളത്തിൽ ആദ്യ-മാ-യി തിയറ്റ-റു-ക-ളിൽ റിലീസ്- ചെയ്-ത ഡോക്യുമെന്ററിയെന്ന ഖ്യാതിയുമുണ്ട്- ‘കാലോ ഹരിണി’ന്. തൃശൂർ രാഗം തിയറ്ററിൽ നൂൺഷോയായി ആ-ഴ്-ചകളോളം സിനിമ പ്രദർശിപ്പിക്കപ്പെട്ടു. കേരളമെമ്പാടും എതാണ്ട്- ഇരുന്നൂറോളം പ്ര-ദർ-ശ-ന-ങ്ങൾ വേ-റെ-യു-മു-ണ്ടായി. മലപ്പുറത്തും കോ-ഴിക്കോടും വി-ജയന്റെ കളിയാരാധകർ തിയറ്റ-റു-കൾ ഏ-റ്റെ-ടു-ത്തെ-ങ്കി-ലും ഫുട്-ബോൾ കളി കുറഞ്ഞുപോയ-തിന്റെ അതൃപ്-തിയുമായാണ് പലരും തിയറ്റർ വിട്ടുപോയത്-. കളിമാത്രം കാണാനെത്തിയവർ നിരാശരായെങ്കിലും ഒരു ദളിത്- മനു-ഷ്യന്റെ വിപ്ലവകരമായ ഉയിർപ്പ്- തിരിച്ചറിഞ്ഞവരുടെ മനസ്സി-ലെ തിരസ്-മരണതന്നെയാണ് ‘കാലോ ഹരിൺ.’

മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമായ ‘നിർമല’യുടെ നിർമാതാവ്- പി ജെ ചെറി-യാന്റെ കൊച്ചുമകൻ അതേ പേരുള്ള പി ജെ ചെറിയാനും മതിയ-ഴക-നു-ം ചേർ-ന്നാ-യി-രുന്നു ‘കാലോ ഹരി-ണി’ന്റെ ക്യാമറ കൈകാര്യം ചെയ്-തിരുന്നുത്-. ഡിജി-റ്റൽ അ-ത്ഭുതങ്ങൾക്ക്- മുമ്പത്തെ മലയാള സിനിമയുടെ ഒരു കാല-ത്തിന്റെ ശബ്ദസംവിധാ-യ-ക-ൻ കൃഷ്-ണനുണ്ണിയാണ് ‘കാലോ ഹരി-ണി’ന്റെ സൗണ്ട്-ട്രാക്കുകൾ ഒരുക്കിയിരുന്നത്-. അടൂർ, അരവിന്ദൻ, ജോൺ എബ്രഹാം, ടി വി ചന്ദ്രൻ, ലെനിൻ രാജേന്ദ്രൻ, ജയരാജ്- തുടങ്ങിയ ഒരു നീണ്ടനിര സംവിധായകരുടെ സിനിമകൾ ശബ്ദിച്ച കാ-ല-ത്തിന്റെ കൺസോളിന് പി-ന്നിൽ കൃ-ഷ്-്-ണനുണ്ണിയായിരുന്നു. മൂന്ന് ദേശീയ പുരസ-്--കാ-ര-ങ്ങളും അഞ്ച്- സംസ്ഥാന പുരസ-്--കാ-ര-ങ്ങളും ലഭിച്ചിട്ടുണ്ട്- കൃഷ്-ണ-നുണ്ണി-ക്ക്-.

മലയാള സിനിമ ഇപ്പോൾ വേണ്ടവിധം ഓർക്കുന്നുവെന്ന് നമുക്ക്- കരുതാനാവാത്ത പി ആർ നായരാണ് ‘കാലോ ഹരി-ണി’ന്റെ എഡിറ്റിങ്‌ നിർവഹിച്ചത്-. നാഷണൽ ഫിലിം ആർക്കൈ-വ്-സ്-്- ഓഫ്- ഇ-ന്ത്യ-യെ ദീർഘകാലം നയിച്ചിരുന്ന രാജ്യത്തെ പ്രമുഖ ഫിലിം ആർ-ക്കൈവിസ്റ്റ്- പി കെ നായരുടെ സഹോദരനാണ് പി ആർ നായർ എന്നറിയപ്പെട്ട പി രാമൻനാ-യർ.

എന്നാൽ ആ മഹത്തുക്കളുടെ നിരയിൽ ഫുട്-ബോളുമായി ബന്ധമുണ്ടായിരു-ന്ന ഒരേ-യൊ-രാൾ കെ രാഘവൻ മാഷ്- മാത്രമായിരുന്നു. രാഘവൻ മാ-ഷ്- സി-നി-മ-യിൽ ഗോളടിക്കുന്നതിന് മുമ്പേ കണ്ണൂരിലെ കാൾടെക-്-സ്- ടീമിനുവേണ്ടി എത്രയോ ഗോളു-കൾ വ-ല-യിൽ വീ-ഴ്-ത്തി-യ ക-ളി-ക്കാ-ര-നാ-യി-രുന്നു.

‘‘അതുകൊണ്ട്- തന്നെയാകണം ഐ എം വിജയൻ എന്ന് കേൾക്കു-മ്പോൾതന്നെ മാഷ്- ഞങ്ങൾക്കൊപ്പം എ-ഴുന്നേറ്റ് വന്ന-ത്-''‐ ഗാനരചയിതാവാ-യ എൻ പി സി പറഞ്ഞു.

1999ലെ സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീം1999ലെ സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീം

‘‘മാഷ്- പടങ്ങളൊക്കെ നിർത്തി വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് ഞങ്ങൾ അദ്ദേഹത്തെ പോയി കാണുന്നത്-. പ്രായ-ത്തിന്റെ ചില അവശതകളുണ്ടായിരുന്നെങ്കിലും മാഷ്- ഞങ്ങൾക്കൊപ്പം കൊച്ചിയിലേക്ക്- വന്നു. ഓരോ നൊട്ടേഷനും സ്വന്തം കൈകൊണ്ട്- എ-ഴുതിയാണ് മാ-ഷ്- കൂ-ടെ-യു-ള്ള-വർ-ക്ക്- കൊ-ടു-ക്കു-ന്നത്. തമി-ഴിൽ മാഷ്- നൊട്ടേഷൻ എ-ഴു-തു-ന്ന-തും കൗതുകമായിരുന്നു. ചെന്നൈയിലായി-രു-ന്നപ്പോഴുള്ള ശീലമായിരു-ന്നു. ‘ആരാരുപാടും വി-ജയന്റെ തോറ്റം' മാ-ഷ്- തന്നെ ഇഷ്ട-പ്പെട്ട്- പാ-ടാൻ തെ-ര-ഞ്ഞെ-ടു-ക്കു-ക-യാ-യി-രുന്നു. 'നേരം പോയ്- നേരം പോയ്- നേരം പോയ്- വിജയാ' എന്ന പാട്ടി-ലെ ആ കുട്ടി വിളിച്ചുപറയുന്ന ‘ഗോൾ ഗോൾ’ എന്ന ശബ്ദവും മാഷിന്റേതാണ്. എല്ലാം കഴിഞ്ഞ്- പോകാനാകുമ്പോൾ ഏതൊ ഒരു പാട്ടിൽ ഒരുപോലെ രണ്ട്- സ്‌റ്റെപ്പ്- അധികം വ-ന്നെ-ന്ന് പ-റ-ഞ്ഞ് മാഷ്- അത്- വീണ്ടും റെക്കോഡ്‌- ചെ-യ്യിപ്പിച്ചു. മാഷിന് അപ്പോൾ 85 വയസ്സ്- പ്രായമുണ്ടെ-ന്ന് ഓർ-ക്ക-ണം''‐ എൻ പി സി കൂ-ട്ടി-ച്ചേർത്തു.

‘‘ഒന്നാം ചോടോണ്ട്- മന്ത്രച്ചോടാക്ക്-

രണ്ടാം ചോടില് ഇന്ദ്രജാലം

മൂന്നാം ചോടില് മായക്കളി

നാലാം ചോടിൽ ഗോളടിക്ക്-''‐ ഒ-രു അനുഷ്ടാന നൃത്തം പോലെയാണ് വി-ജയന്റെ ഗോളടിക്കാ-നു-ള്ള നീ-ക്കങ്ങളെ എൻ പി സിയുടെ ഗാനം വർണിക്കുന്നത്-. അമ്മ കൊച്ചമ്മുവും കൂട്ടുകാരുടെ അമ്മമാരും പാടത്ത്- പണിചെയ്യുമ്പോൾ സമാനമായ പാട്ടുകൾ പാടാറുള്ളത്- വിജയ-നും ഓർത്തു.

‘‘പാടത്ത്- പുല്ലരിയാൻ അമ്മയോടൊപ്പം ഞാനും പോകാറുണ്ട്-. ഞങ്ങൾക്ക്- പശുവും എരുമയുമുണ്ടായിരുന്നു. പശുവിനെ എങ്ങനെയാണ് കറക്കേണ്ടതെന്നൊക്കെ എനിക്കറിയാം. കറന്നതിന് ശേഷം ഹോട്ടലു-ക-ളിൽ പാല് കൊണ്ടു-പോയി കൊടുക്കുന്നതും എന്റെ പണിയാ-ണ്. പണി ക-ഴിഞ്ഞാൽ ഒ-ഴി-ഞ്ഞ പാ-ടത്ത്-്- ഫുട്-ബോൾ കളിയാ-ണ്. എന്റെ കസിൻ പിള്ളേരൊക്കെയുണ്ടാവും. ഞാൻ പൊലീസിനും മോഹൻ ബഗാനും കളിക്കാൻ പോകുമ്പോൾ യാത്രയാക്കാനും സ്വീകരി-ക്കാനു-മൊക്കെ അവർ ചെണ്ട-യൊ-ക്കെ കൊട്ടി വരും. ഫുട്-ബോളാണ് ഇവിടുത്തെ പിള്ളേർ-ക്ക്- വേ-റൊരു ജീവിതം കൊടുത്ത-ത്-.'' കോലോത്തുംപാടത്തെ വീട്ടിൽനിന്ന് എ-ഴുന്നേറ്റ് പാലസ്- ഗ്രൗണ്ടിലേക്ക്- നടക്കുമ്പോൾ വിജയൻ പറഞ്ഞു.

വിജയനും (വലത്ത്‌) സഹോദരന്‍ ബിജുവും അമ്മ കൊച്ചമ്മുവിനൊപ്പംവിജയനും (വലത്ത്‌) സഹോദരന്‍ ബിജുവും അമ്മ കൊച്ചമ്മുവിനൊപ്പം

എൻ എസ്- മാ-ധ-വ-ന്റെ ‘ഹിഗ്വി-റ്റ' എന്ന ക-ഥ-യിൽ ഗീവർഗീ-സിന്റെ അച്ഛൻ പറയു-ന്നുണ്ട്-, സെവൻസ്- ഫുട്-ബോ-ളിന്റെ അന്തിക്രിസ്-തുവാണെന്ന്. ഗീവർഗീസിന് പക്ഷേ സെവൻസ്- ക-ളി-ക്കാ-തിരിക്കാനായില്ല. കൊയ്-ത്ത്- ക-ഴിഞ്ഞ വയ-ലിൽ കാണികളുടെയും പന്തയക്കാരു-ടെയും ആർപ്പുവിളികൾ ചുട്ടെടുത്ത കളിക്കാരൻ തന്നെയായിരുന്നു ഒരർ-ഥത്തിൽ ഐ എം വിജയനും. സെവൻസ്- മാത്രമല്ല വിജയൻ ഫൈവ്-സും കളിച്ചു. മറ്റുള്ളവർ കളിക്കുന്ന അതേ കളിക്കളത്തിൽ കളിക്കുന്ന മരണക്കളിയാണ് സെവൻസും ഫൈവ്-സും. കളി മൂർച്ഛിച്ച്- കൂട്ടത്തല്ലിൽ വരെയെത്തിയ കളികളുണ്ട്-. ആവേശം മൂത്ത്- കാണികൾ കളം കയ്യേറി വിധി നിർണയിച്ച അത്ഭുതസംഭവങ്ങൾ വരെ സെവൻ-സിന്റെ ചരിത്ര-ത്തി-ൽ പ-റ-യാ-നുണ്ട്-. മാനനക്കുന്നിലെ പോത്തോട്ടമത്സരം ഉള്ളിൽ ജനിതകോർജമായി നിൽക്കുന്ന വി-ജ-യൻ നി-ഷ്--പ്ര-യാ-സം സെവൻസ്- വയലുകളെ ഗോളുകൾകൊണ്ട്- ഉ-ഴുതുമറിച്ചു. വി-ജയ-ന്റെ ക-ളി-യുടെ രൗ-ദ്രസൗന്ദര്യങ്ങൾ മു-ഴുവൻ വട്ടം ചു-ഴറ്റി നിറഞ്ഞാടിയിരുന്നത്- സെവൻസ്- വയലുകളിലായിരുന്നുവെന്ന-ത്- ആരാധകർ പറയുന്ന പ-ഴംപല്ല-വി-കൾ മാ-ത്രമല്ല. അതെന്തായാലും പിന്നീട്- കേരള പൊലീസിനും മോഹൻ ബഗാനും ജെസിടിക്കും എ-ഫ്-സി കൊച്ചിനും ഈസ്റ്റ്- ബംഗാളിനും ചർച്ചിൽ ബ്രദേഴ്‌സിനുമെല്ലാം ബൂട്ട്- കെട്ടിയപ്പോ-ൾ അയാളു-ടെ കാ-ൽ-ഞ-ര-മ്പു-ക-ളി-ലോ-ടി-യി-രു-ന്നത്-്- സെ-വൻ-സി-ന്റെ ര-ക്ത-മാ-യി-രുന്നു.

അക്രാമക സെവൻസിന് പിന്നീട്- വിജയൻ തന്നെ മുന്നിട്ടിറങ്ങി ഒരു നിയന്ത്രിത ചട്ടവും മാതൃകയുമുണ്ടാക്കി. വി-ജയന്റെ അമ്മ കൊച്ചമ്മു-വിന്റെ പേരിൽ തൃശൂരിൽ നട-ക്കു-ന്ന ടൂർ-ണ-മെന്റ്-്- പരിഷ്-കൃത സെവൻ-സിന്റെ ഏറ്റ-വും മികച്ച മാതൃകകളിലൊന്നാണ്. ചാക്കോള, സേഠ്- നാഗ്-ജിയെന്നെല്ലാം ഫുട്-ബോൾ ടൂർ-ണ-മെന്റുകൾക്ക്- പേരുകേട്ടിടത്താണ് കൊച്ചമ്മു-വിന്റെയും പേ-ര്- വ-രുന്നതെന്നത്- ആ ചരിത്രത്തി-ന്റെ ഉജ്വലമായൊരു അട്ടിമറിയാണ്. കേരളത്തിലെയും ഇന്ത്യയിലെയും കായികരംഗത്തിന് വിജയൻ എന്ന മകനെ സംഭാവന ചെയ്-തതിനേക്കാൾ വലിയൊരു സംഭാവന ഒരു അമ്മയ്-ക്ക്- വേറെ നൽകാനുണ്ടോ?

‘‘അമ്മ തന്നെയാണ് എല്ലാം. പിന്നെ പറമ്പൻ സാറിനെക്കുറിച്ചും പറയണം.'' അരനൂറ്റാണ്ട്- കാല-മാ-യി തന്റെ ആയിരക്കണ-ക്കിന്്- കാൽ-പ്പാ-ടു-ക-ൾ ഏ-റ്റു-വാങ്ങിയ പാലസ്- ഗ്രൗ-ണ്ടിന്റെ വെറുംനിലത്തിരു-ന്ന്്- വിജ-യൻ ഗുരുവായ ജോസ്- പറമ്പനെ ഓർ-ത്ത-പ്പോൾ ഓരോ പുൽ-ക്കൊ-ടി-യും ത-ല-താ-ഴ്--ത്തു-ന്നതു-പോ-ലെ തോന്നി.

ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾസ്റ്റാർസ് ടീമും തമ്മില്‍ 2025 മാര്‍ച്ചില്‍ ചെന്നൈയില്‍ നടന്ന  സൗഹൃദമത്സരത്തില്‍ ഐ എം വിജയനും റൊണാള്‍ഡീഞ്ഞോയുംബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾസ്റ്റാർസ് ടീമും തമ്മില്‍ 2025 മാര്‍ച്ചില്‍ ചെന്നൈയില്‍ നടന്ന സൗഹൃദമത്സരത്തില്‍ ഐ എം വിജയനും റൊണാള്‍ഡീഞ്ഞോയും

‘‘പറമ്പൻ സാറിനെ ഓർക്കാത്ത ഒരു ദിവസംപോലുമില്ല. അദ്ദേഹത്തിന് ഞാൻ മകനെപ്പോലെയായിരുന്നു. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട ഞാൻ ശരിയായ ഫുട്-ബോൾ കാണുന്നത്- ആ വലിയ മനു-ഷ്യന്റെ കൈപിടിച്ചാണ്. സ്-പോർട്-സ്- കൗൺസി-ലിന്റെ ക്യാമ്പിൽ എന്നെയെത്തിച്ചത്- അദ്ദേഹമാണ്. തൃശൂരിന-പ്പു-റം ഒ-രു നാ-ട്- ഞാൻ കണ്ടിരുന്നില്ല. എന്നെ നെഹ്രു കപ്പ്- കാണിക്കാൻ സാർ എറണാകുളത്തേക്ക്- ബസ്സിൽ കൊണ്ടുപോയി. ആരുമില്ലാത്ത എനിക്കുവേണ്ടി മാത്രമായിരുന്നു അന്ന് പറമ്പൻ സാർ കൂടെ വന്നത്-. പറമ്പൻസാറില്ലെങ്കിൽ ഇന്നു കാണു-ന്ന ഈ വിജയനില്ല.''

വി-ജയന്റെ വാ-ക്കു-ക-ളിൽ ഇട-റി അ-ൽ-പ്പ-നേ-രം പാ-ലസ്-്- ഗ്രൗ-ണ്ടും നിശ്ശബ്ദമാ-യി. പിന്നെ പതുക്കെ പ-തു-ക്കെ അ-ത്-്-്- ജനാര-വം വീ-ണ്ടെ-ടുത്തു. ആ-വേ-ശം പൂ-ത്തു-നിൽ-ക്കുന്ന ആൾത്തിരക്കിലൂടെ സാധനങ്ങളുമായി ഓടിനടക്കുന്ന ഒരു കൗമാരക്കാ-ര-നെ പോ-ലെ-യും വി-ജ-യൻ ന-മു-ക്ക്- മു-ന്നി-ലി-രുന്നു.

‘‘ചാക്കോള ട്രോഫി നടക്കുമ്പോ-ഴൊക്കെ, ഞാൻ ഇവിടെ ഈ സ്റ്റേഡിയത്തിനുള്ളിലൂടെ തന്നെയാണ് സോഡയും കപ്പലണ്ടിയും സിഗരറ്റുമെല്ലാം വിറ്റു നടന്നത്-. അത്- ഞാൻ എല്ലായിടത്തും പറയുന്നതാണ്. പക്ഷേ ഈ ഗ്രൗണ്ടിലിരുന്ന് ഇതുപോലെ പറയാൻ പറ്റിയിട്ടില്ല. ഞാൻ മാത്രമല്ല. എന്റെ കൂട്ടുകാ-രുമുണ്ട്-, കസിൻസുണ്ട്-, ജയൻ, പ്രേമൻ... എല്ലാവർക്കും ജോലിയായി. ഫുട്-ബോൾ തന്നെയാണ് എല്ലാവർക്കും ജോലി നൽകിയ-ത്-.''

‘‘പെലെയും ഗരിഞ്ചയും ജോർജ്- വിയയും മാത്രമല്ല ഇംഗ്ലീഷ്- ഫുട്-ബോളിൽ യൊഹാൻ ക്രൈഫും വളരെ താ-ഴെത്തട്ടിൽ നിന്നാണ് വന്നത്-. വി-ജയന്റെ അമ്മ കൊച്ചമ്മുവിനെക്കുറിച്ച്- പറയുന്നതുപോ-ലെ, യോ-ഹാന്റെ അമ്മയും ഒരു ഫുട്-ബോൾ ക്ലബ്ബിലെ അടിച്ചുതളിക്കാരിയായിരുന്നു. ഇന്ത്യൻ ഫുട്-ബോളിലെ കുപ്പയിലെ മാണിക്യമായിരുന്നു വിജ-യൻ. യഥാസമയം കണ്ടെത്ത-പ്പെ-ട്ടി-രുന്നില്ലെങ്കിൽ ഒരു കടല വിൽപ്പനക്കാരനോ കൂലിപ്പണിക്കാരനോ ആയി ജീവിക്കുമായിരുന്നുവെന്ന് വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്-. കേരളം വിട്ടതും വിജയന് ഗുണമായി. മോഹൻ ബഗാനിൽ നിന്നാണ് വിജയൻ വലിയ ഉയരങ്ങളിലേക്ക്- പോകുന്നത്-. അന്ന് വിജയന് കേരളം വിടാൻ തോന്നിയില്ലായിരുന്നെങ്കിൽ വിജയൻ ഇവിടുത്തെ ഒരു സാധാരണ കളിക്കാരനായി ഒതുങ്ങുമായിരുന്നു. വി-ജയന്റെ ക-ഴിവുകൾ നമ്മൾ അറിയുമായിരു-ന്നില്ല''‐ ‘കാലോ ഹ-രി-ണി'ന്റെ സഹതിരക്കഥാകൃത്തും മലയാളത്തിലെ ഏറ്റവും പ്രഗൽഭനായ സ്-പോർട്-സ്- ജേർണലിസ്റ്റുമായ എ എൻ രവീന്ദ്രദാസാണ് പറയുന്നത്-. വി-ജയന്റെ വളർച്ചയെ ഇതുപോലെ അടുത്തുനിന്നും അകലെനിന്നും പഠിച്ച അധികം കളിയെ-ഴുത്തുകാരില്ല.

‘‘തൃശൂർ രാഗം തിയറ്ററിൽ വെച്ച്- സാനു മാഷോടൊപ്പം ഇരുന്നാണ് ഞാൻ സിനിമ കണ്ടത്-. സാനുമാഷ്- പറഞ്ഞ നല്ല വാക്കുകൾ ഇപ്പോഴും ഓർമയു-ണ്ട്-''‐ രവിയേട്ടൻ പറഞ്ഞു.

ഐ എം വിജയനും ബിജു മുത്തത്തിയും ക്യാമറാമാന്‍ ഇബ്രാഹിം ബാദുഷയുംഐ എം വിജയനും ബിജു മുത്തത്തിയും ക്യാമറാമാന്‍ ഇബ്രാഹിം ബാദുഷയും

തൊണ്ണൂറുകളുടെ അവസാനത്തിൽ ഇന്ത്യൻ ഫുട്-ബോളിനെ മാറ്റിമറിച്ച വി-ജ-യ-പ്ര-ഭാ-വ-ത്തെയാണ് ‘കാലോ ഹ-രിൺ’ ആഘോഷമാക്കുന്ന-ത്-. നീണ്ടവർഷങ്ങൾ കളിക്കളത്തിലുറച്ച്- നിന്ന വിജയനെപ്പോലു-ള്ള വേറെ കളിക്കാരനില്ല. കൂട്ടുകളിക്കാർ മാറിമാറി വന്നതല്ലാതെ വിജയൻ കല്ലുപോലെ കളത്തിലുറച്ച്- നിന്നു. ഒരു ഘട്ടത്തിൽ ബൈച്ചുങ്‌ ബൂട്ടിയയായിരുന്നു വിജയന് അറ്റാക്കിങ്‌ ജോഡിയായി ബൂട്ട്- കെട്ടിയതെങ്കിൽ പിന്നീടത്- ജോപോൾ അ-ഞ്ചേ-രിയും ചീമ ഒക്കേ-രി-യു-മായി. മോഹൻ ബഗാന്റെ ഏറ്റവും മികച്ച സ്-ട്രൈക്കിങ്- പങ്കാളികളായിരുന്നു ഏറെക്കാലം വിജയനും ചീമയും. എന്നാൽ ഡ്യൂറന്റ്- കപ്പ്- ഫൈനലിൽ വിജയൻ എഫ്-സി കൊച്ചിന് വേണ്ടി കപ്പുയർത്തിയത്- ചീമയുടെ ബഗാനെ തകർത്തുകൊണ്ടായിരുന്നു. ഒരുമിച്ച്- കളിച്ചവർ, സൗഹൃദ-ത്തിന്റെ ഒരു പായയിൽ ഉണ്ടുറങ്ങിയവർ അപ്പുറവും ഇപ്പുറവും നിന്ന് ഗോൾ ഗോൾ വിളിച്ച്- നേർ-ക്കു-നേർ നിന്നപ്പോൾ ഗാലറികളിൽ തീപ്പൊരി-കൾ പാറി. അന്ന് മൈതാനത്തിൽ കപ്പു-യർത്തി ആഹ്ലാദ നൃത്തം ചവിട്ടുന്നതിന് പകരം വിജയൻ നേരെ പോയത്- മൈതാനത്തിരുന്ന് തേങ്ങുന്ന ത-ന്റെ പ്രിയ കൂട്ടുകാരനെ ആശ്വസിപ്പിക്കാനായിരുന്നു. ഇന്ത്യൻ ഫുട്-ബോൾ കണ്ട ഏറ്റവും വൈകാരികമായ സൗഹൃദനിമിഷങ്ങളിൽ ഒന്നായിരുന്നു അത്-.

‘‘വിജയൻ വിദേശത്ത്- ഇന്ത്യൻ ടീമിന്റെ ഒരു ടൂറിന് പോയപ്പോൾ ബൂട്ടിയയും ടീമിലുണ്ടായിരുന്നു. അന്നവിടെയുള്ളവർ പറഞ്ഞത്-, ബൂട്ടിയെയെ പൂട്ടാൻ എളുപ്പമാണ്, പക്ഷേ വി-ജയന്റെ കാലിൻ നിന്ന് പന്ത്- തട്ടിയെടുക്കാൻ യൂറോപ്യൻ കളിക്കാർക്ക്- പോലും ബുദ്ധിമുട്ടാണെന്നാണ്. വിജയനെ ബംഗാളികൾ കാലോ ഹരിൺ എന്നു വിളിച്ചത്- അങ്ങനെയാ-ണ്. വിജയന് ശേഷം ഇന്ത്യൻ ഫുട്-ബോളിൽ സ്ഥിരതയുള്ളൊരു ഫോർവേർഡർപോ-ലും ഉണ്ടായിരുന്നില്ല. 42 വയസ്സായ സുനിൽ ഛേത്രിയെ തിരിച്ചു വിളിച്ച്- മടക്കിയയച്ചു. അപ്പോ-ഴും സ്ഥിരമായിട്ട്- ഒരാളുണ്ടായില്ല. കണ്ണൂരിൽ നിന്നുള്ള സി കെ വിനോദൊക്കെ കുറച്ചുകാലമേ നിന്നുള്ളൂ. അതായത്-, ഒരു ഫുട്-ബോൾ കാലഘട്ട-ത്തിന്റെ വലിയൊരു കണ്ണിയാണ് വിജയൻ. വിജയന് മുമ്പും ശേഷവുമെന്ന് പറഞ്ഞ്- നമുക്ക്- കേരള ഫുട്-ബോളിനെയും ഇന്ത്യൻ ഫുട്-ബോളിനെയും വേർ-തി-രിക്കാം. അത്രമാത്രമുണ്ട്- വി-ജയന്റെ സംഭാവന-കൾ.''

ആ ഫുട്-ബോൾ ചരിത്രം പറഞ്ഞുതുടങ്ങിയാൽ ര-വീന്ദ്രദാ-സിന്റെ വാക്കുകൾ അതിരപ്പള്ളി വെള്ളച്ചാട്ടം പൊലെയാണ്.

വി-ജയ-ന്റെ നാ-ട്ടിലെ കളിക്കൂട്ടുകാരെല്ലാം ഓരോരുത്തരായി ഗ്രൗണ്ടിലേക്ക്- കടന്നുവരുന്നുണ്ട്-. ഒപ്പം ചില ആരാധകരും. വിജയൻ മത്സരക്കളികൾ നിർത്തി-യിട്ട്-്- ഒരു പതിറ്റാണ്ടായെങ്കിലും ഇപ്പോ-ഴും ഏറ്റവും പുതിയ തലമു-റ-യോടു പോലും മികച്ച കളിക്കാരൻ ആര്- എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാ-ത്രം. പ-ഴയ ആരാധകരോട്- ചോദിച്ചാ-ലും ആ പേ-ര്-്-്- മാ-റു-ന്നില്ല. വിഖ്യാത എ-ഴുത്തുകാരനായ ബോർഹെസ്- എ-ഴു-തി-യ-തുപോ-ലെ ത-ന്നെ അത്-‐ ‘നിങ്ങൾക്ക്- രാജ്യം മാറാം മതം മാറാം പൗരത്വം മാറാം ജോലി മാറാം കാ-മുകിയെ മാ-റാം, പക്ഷേ പ്രിയപ്പെട്ട കളിക്കാരനെ മാറാനാ-വില്ല!' ഡീഗോ മ-ര-ണ-മ-ട-ഞ്ഞാലും ഐ എം വിജയൻ കോച്ചായി സൈഡ്- ബെഞ്ചിലിരുന്നാലും അവർ കാലിൽ കൊണ്ടോടിയ കടുങ്കാറ്റുകൾ-ക്കോ ഗോൾവല-കൾ കു-ലുക്കിയ ഭൂകമ്പങ്ങൾ-ക്കോ സ്--മൃ-തി-നാ-ശ-മില്ല.

‘‘ശ്യാം ഥാപ്പ, രഞ്ജിത്ത്- ഥാപ്പ, പർമീന്ദർ. ഇന്ത്യകണ്ട ഏറ്റവും കരുത്ത-നായ സെൻട്രൽ മിഡ്-്-ഫീൽഡറാ-യിരിന്നു ശ്യാം ഥാപ്പ. ഏഷ്യൻ മെഡൽ ജേതാവ്-. ശ്യാം ഥാപ്പയുടെ ബൈസിക്കിൾ കിക്കുകളൊക്കെ ക-ണ്ട്- ന-മ്മ-ളു-ടെ ക-ണ്ണുത-ള്ളി-പ്പോ-യി-ട്ടു-ണ്ട്‌. രഞ്-ജിത്ത്- ഥാപ്പയ്-ക്കും ഇവിടെ ഭയങ്കര പേരാണ്. ഇന്ത്യൻ ടീ-മിന്റെ പ-ഴയ വൈസ്- ക്യാപ്-റ്റൻ. രഞ്-ജിത്ത്- ഥാപ്പ ആ ബാറി- ലേക്ക്‌ അ-ടി-ച്ച-പ്പോൾ ബാർ തകരുമെന്ന് വരെ തോന്നിയിട്ടു-ണ്ട്-. അ-വരൊക്കെ വന്ന് പൊരിച്ചിട്ടുപോയ ഗ്രൗണ്ടാണി-ത്-. ആ ര-ഞ്-ജിത്ത്- ഥാപ്പയ്-ക്കും ശ്യാം ഥാപ്പയ്-ക്കുമൊപ്പം പിന്നീട്- എനിക്ക്- കൽക്കത്തയിൽ ഒരു ഫ്രൻഡ്‌ലി മാച്ച്- കളിക്കാൻ ഭാഗ്യം കിട്ടി. അവരൊക്കെ വലിയ ഓൾഡ്- പ്ലെയേഴ്‌സ-ല്ലേ!'' വി-ജ-യൻ വി-ന-യാ-ന്വി-ത-നായി.


ശ്യാം ഥാപ്പ ഗോൾപോസ്റ്റല്ലേ തകർത്തത്-, വിജയേട്ടൻ ഒരു ഗാലറി തന്നെ ത-കർ-ത്തല്ലോ എന്ന എന്റെ ചോദ്യത്തിനു മുന്നിൽ വിജയൻ പൊട്ടിച്ചിരി-ച്ചു. പിന്നെ അൽപ്പം നാണ-ത്തോ-ടെ ഇങ്ങനെ പറഞ്ഞു: ‘‘അതിവിടെ തന്നെ. ഇവിടെ പണ്ട്- മുളയുടെ ഗാലറിയായിരുന്നല്ലോ. വി-ഷു-വിന്റെ അന്നായിരുന്നു കളി. ഫെഡറേഷൻ കപ്പിലെ പൊലീസിന്റെ ക-ളി. ഗാലറിയിൽ ഫുൾ ജനമായിരുന്നു. ആ പോസ്റ്റിലാണ് ഞാൻ അടിച്ചത്-. ആളുകളെല്ലാം അതോടെ ഗാലറിയിൽനി-ന്ന്്-്- എ-ഴുന്നേറ്റ് നിന്നു. ആർക്കും കൺട്രോൾ ചെയ്യാനാവാത്ത വിധത്തിലുള്ള ആരവങ്ങൾ കുറേസമയം തുടർന്നു. എന്റെ അമ്മ-യും ഇവിടെ ഗാലറിയിലുണ്ടായിരുന്നു. ഗാല-റി ഇ-ള-കി-യ-പ്പോൾ പൊലീസുകാർ അമ്മയെ അവിടെനിന്ന് മാ-റ്റി. മുള ഗാലറിയുടെ ഒരു ഭാഗം പതുക്കെ വീഴുകയായിരുന്നു. ഫെഡറേഷൻ കപ്പിലെ ഫസ്റ്റ്- ഗോളായിരുന്നു അത്-. ഇത്രയധികം കാണികൾക്കിടയിൽ കളിക്കാൻ പറ്റുമെ-ന്ന് അതുവരെ ഞാൻ സ്വപ്-നം പോ-ലും ക-ണ്ടി-രു-ന്നില്ല.''

ഐ എം വിജയനും ഭാര്യ രാജിയും മക്കളും- ‐ "കാലോ ഹരിണി'ലെ രംഗംഐ എം വിജയനും ഭാര്യ രാജിയും മക്കളും- ‐ "കാലോ ഹരിണി'ലെ രംഗം

വി-ജയന്റെ ഭാര്യ രാ-ജി-യുടെ സൂക്ഷ്-മതയും ഉത്തരവാദിത്വവും കൊണ്ട്- ഉയർത്തിപ്പിടിച്ച മഞ്ഞക്കാർഡുകളാണ് പലപ്പോ-ഴും വി-ജയനെ കളിയിലും ജീവിതത്തിലും പിടിച്ചു നിർത്തിയത്-. അല്ലെങ്കിൽ ത-കർന്നു പോയേനെയെന്ന് വിജയൻ തന്നെ സമ്മതിക്കാറുമുണ്ട്-. അത്രയേറെ ശ്ര-ദ്ധ-യുണ്ടായി-ട്ടും ഒരു സെൽഫ്- ഗോൾ പോലെ ജീവിതം അവസാനിപ്പിച്ചല്ലോ വി പി സത്യൻ!

‘‘സത്യൻ വ്യത്യസ്-തനായൊരു കളിക്കാരനായിരുന്നു. ആകാരം കൊണ്ടുപോലും യൂറോപ്യൻ കളിക്കാരെ പോലെയായിരുന്നു. യൂറോപ്യൻ ടീമിനെയൊക്കെ നേരി-ടാനാവുമായിരുന്നു സത്യ-ന്. അതുപോലൊരു ഡിഫൻഡർ ഇന്ത്യക്ക്- പിന്നീടുണ്ടായിരുന്നില്ലല്ലോ. സത്യൻ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. മരിക്കാൻ തീരുമാനിച്ച്- മരിച്ചതായിരു-ന്നു. സത്യനും വിജയനും തമ്മിൽ വലിയ ആത്മബന്ധമുണ്ടായിരുന്നു. വിജയൻ കൽക്കത്തയിലേക്ക്- ചെന്നപ്പോൾ ഒരു ജേഷ്-ഠനെപ്പോലെ എന്നും സ-ത്യൻ വിജയനൊപ്പമുണ്ടായിരു-ന്നു.'' സത്യനുമായി സൗഹൃദമുണ്ടായിരുന്ന രവീന്ദ്രദാ-സിന്റെ ഈ വാക്കുകൾ ഓർമിപ്പിച്ചപ്പോൾ വി-ജ-യ-നും ഇങ്ങനെ കൂ-ട്ടി-ച്ചേർത്തു: ‘‘ഞാൻ പൊലീസ്- ടീമിൽ ചെല്ലുമ്പോൾ ചെറിയ ചെക്കനായിരുന്നു. എനിക്കായിരുന്നു ഏറ്റവും കുറവ്- പ്രായം. 18 വയസ്സ്-. അവിടെ അപ്പോൾ സത്യേട്ടൻ, ഷറഫ്- സാർ, പാപ്പച്ചൻ, കുരികേശ്- മാത്യു, തോബിയസ്-, തോമസ്-, ലിസ്-റ്റൺ എന്നിവരൊക്കെയു-ണ്ട്-. അവർ എന്നോടൊപ്പം കളിച്ചതു പോലെയാണ് ഞാനിപ്പോൾ എന്റെ പിള്ളേർക്കൊപ്പം കളിക്കുന്നത്-. സത്യേട്ടൻ പക്ഷേ കർക്കശക്കാരനായിരുന്നു. ഒന്നടുക്കാൻ എല്ലാവരും പേടിക്കും. പക്ഷേ അടുത്തുക-ഴിഞ്ഞാൽ ഇതുപൊലൊരു മനുഷ്യൻ വേറെയില്ല. സത്യേട്ടനൊപ്പം ഏറ്റവും കൂടുതൽ കളിച്ചയാളും ഞാനായിരിക്കും. എന്നെ ഒരു അനിയനെ പോലെ സത്യേട്ടൻ എത്രയോ കാലം കൊണ്ടുനട-ന്നു.'' - വിജയൻ വികാരാധീനനായി.

ആരാ-ധനയുടെ വെള്ളി വെളിച്ചത്തിൽനിന്ന് ആരുമറിയാതെ നിശ്ശബ്ദതയുടെ ആ-ഴങ്ങളിലേക്ക്- പതിച്ച എത്രയോ ഫുട്-ബോൾ പ്രതിഭകളുണ്ട്-. തെറ്റിയോടിയ ജീവിത വേഗങ്ങളുടെ സൂചികളെ എവിടെയോ കു-ടുക്കിനിർത്തി മരണത്തി-ലേക്ക്- നടന്നുപോ-യ-വർ. എ-ന്നാൽ ഫുട്-ബോൾ ശ്വാസ-വായുവാക്കിയവരുടെ അതിജീവന ഔഷധവും ഫുട്-ബോൾ തന്നെ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home