ad
Deshabhimani

‘ജുറാസിക് പാർക്ക്’ താരം സാം നീൽ അന്തരിച്ചു

sam neill
വെബ് ഡെസ്ക്

Published on Jul 13, 2026, 01:19 PM | 1 min read

വെല്ലിങ്ടൺ: ‘ജുറാസിക് പാർക്ക്’ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ ന്യൂസിലൻഡ് നടൻ സാം നീൽ അന്തരിച്ചു. 78 വയസ്സായിരുന്നു. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ തിങ്കളാഴ്ചയായിരുന്നു അന്ത്യം. മരണവിവരം കുടുംബമാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.


മരണം പെട്ടെന്ന് സംഭവിച്ചതാണെന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നും കുടുംബം പ്രസ്താവനയിൽ പറയുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല.


2023ൽ അപൂർവ രക്താർബുദമായ ആൻജിയോഇമ്യൂണോബ്ലാസ്റ്റിക് ടി-സെൽ ലിംഫോമ ബാധിച്ചതായി സാം നീൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മരിക്കുമ്പോൾ അദ്ദേഹം അർബുദമുക്തനായിരുന്നുവെന്ന് കുടുംബം അറിയിച്ചു.


1993ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പിൽബർഗ് ചിത്രം ‘ജുറാസിക് പാർക്കി’ലെ ഡോക്ടർ അലൻ ഗ്രാന്റ് എന്ന കഥാപാത്രമാണ് സാം നീലിനെ ലോകപ്രശസ്തനാക്കിയത്. പിന്നീട് ‘ജുറാസിക് പാർക്ക് III’, ‘ജുറാസിക് വേൾഡ്: ഡൊമിനിയൻ’ എന്നീ സിനിമകളിലും അദ്ദേഹം ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ദി പിയാനോ’, ‘ഡെഡ് കാം’, ‘ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ’, ‘പീക്കി ബ്ലൈൻഡേഴ്‌സ്’ എന്നിവയും ശ്രദ്ധേയമായ ചിത്രങ്ങളാണ്.


അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ സിനിമയിലും ടെലിവിഷനിലും നിരവധി കഥാപാത്രങ്ങളെ സാം നീൽ അവതരിപ്പിച്ചു. നാലു മക്കളും എട്ട് പേരക്കുട്ടികളുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home