എഫ്ഡിഎ റെയ്ഡ് എന്ന അഭ്യൂഹം; പരിഭ്രാന്തിയിലായി റോഡിൽ ഒഴുക്കിക്കളഞ്ഞത് നൂറുകണക്കിന് ലിറ്റർ പാൽ

Photo Credit:NDTV
സതാറ: ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) മിന്നൽ പരിശോധനയുണ്ടാകുമെന്ന അഭ്യൂഹത്തെ തുടർന്ന് മഹാരാഷ്ട്രയിലെ സതാറ ജില്ലയിലുള്ള പാൽ ശേഖരണ കേന്ദ്രങ്ങളിൽ വൻ പരിഭ്രാന്തി.
പിടിക്കപ്പെടുമെന്ന ഭയത്താൽ നൂറുകണക്കിന് ലിറ്റർ പാലാണ് പാൽ ശേഖരണ വാഹനത്തിന്റെ ഡ്രൈവർ റോഡരികിലും ഓടയിലുമായി ഒഴുക്കിക്കളഞ്ഞത്. സതാറ ജില്ലയിലെ മാൻ താലൂക്കിലാണ് ഈ വിചിത്ര സംഭവം നടന്നത്.
വലിയ അളവിൽ പാൽ റോഡിലൂടെ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്.
പാൽ ശുദ്ധമാണെങ്കിൽ എന്തിനാണ് പരിശോധനയെ ഭയന്ന് ഒഴുക്കിക്കളഞ്ഞതെന്നും, ശേഖരിച്ച പാലിൽ വൻതോതിൽ മായം ചേർത്തിട്ടുണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മേഖലയിലെ പാൽ ശേഖരണ കേന്ദ്രങ്ങളിലെ മായം ചേർക്കലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.











0 comments