ഡോ. എ എസ് ബെൻറോയിക്ക് അഭിനന്ദനം

തണ്ണീർമുക്കം ആസാദ് സംഘം നേതൃത്വത്തിൽ ഡോ. എ എസ് ബെൻറോയിയെ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ അനുമോദിക്കുന്നു
ചേർത്തല
സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതിയിൽ രണ്ട് വീട് നിർമിച്ചുനൽകാൻ നേതൃത്വംനൽകിയ തണ്ണീർമുക്കം ഗവ. എച്ച്‌എസ്‌എസ് നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ ഡോ. എ എസ് ബെൻറോയിയെ അഭിനന്ദിച്ചു. തണ്ണീർമുക്കം ആസാദ് സംഘം നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ പൊന്നാട അണിയിച്ചു. ബേബി തോമസ് അധ്യക്ഷനായി. പ്രിൻസിപ്പൽ രഞ്‌ജുമോൾ, പ്രഥമാധ്യാപകൻ സന്തോഷ്‌കുമാർ, പ്രസന്നൻ കല്ലായി, സാജൻ ചെമ്പിത്തറ, ആർട്ടിസ്‌റ്റ് സലിൻ, ശശികുമാർ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.









0 comments