ad
Deshabhimani

മുള്ളിക്കുളങ്ങര എൽപിഎസിൽ 
വർണക്കൂടാരം

varnakoodaram

മുള്ളിക്കുളങ്ങര ഗവ എൽപിഎസിൽ വർണക്കൂടാരം ഡോ. കെ മോഹൻകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 29, 2025, 12:12 AM | 1 min read

മാവേലിക്കര

മുള്ളിക്കുളങ്ങര ഗവ. എൽപിഎസിൽ വർണക്കൂടാരം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. കെ മോഹനൻ കുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു പഞ്ചായത്ത്‌ നേരിട്ട്‌ വർണക്കൂടാരം പദ്ധതി നടപ്പാക്കുന്നത്‌. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി രാധാകൃഷ്ണൻ അധ്യക്ഷനായി. ബിആർസി പരിശീലകൻ ജി സജീഷ് പദ്ധതി വിശദീകരിച്ചു. ആർ അജയൻ, എം ഓമനക്കുട്ടൻ, റിനോഷ് ശാമുവൽ, അജിത കെ പാപ്പച്ചൻ, സുധീർ മാത്യു എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്ക് മാനസികോല്ലാസം പകരാനുള്ള ഇടങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗണിതം മധുരം പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ്‌ ഉദ്ഘാടനംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home