ad
Deshabhimani

തൊഴിലാളികൾക്ക്‌ ഐക്യദാർഢ്യവുമായി 
സിഐടിയു

വേതന വർധന ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾ നടത്തുന്ന സമരത്തെ ബിജെപി 
സർക്കാരുകൾ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച്‌ സിഐടിയു ജില്ലാ കേന്ദ്രത്തിൽ നടത്തിയ പ്രകടനവും യോഗവും 
ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 17, 2026, 12:53 AM | 1 min read

ആലപ്പുഴ
വേതനവർധന ആവശ്യപ്പെട്ട് നോയിഡയിലും ഡൽഹിയിലും ഹരിയാനയിലും തൊഴിലാളികൾ നടത്തുന്ന സമരം അടിച്ചമർത്തുന്ന ഹരിയാന, യുപി ബിജെപി സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ സിഐടിയു ജില്ലാ കേന്ദ്രത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. അന്യായമായി അറസ്‌റ്റ്‌ ചെയ്‌ത തൊഴിലാളികളെ വിട്ടയക്കണണമെന്നും മിനിമം കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടും നോയിഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമായിരുന്നു പ്രതിഷേധം. ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്തു. ആലപ്പുഴ നോർത്ത് ഏരിയ സെക്രട്ടറി കെ ജെ പ്രവീൺ അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി പി പവനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം എം ഷെരീഫ്, സുനിൽകുമാർ, പി വി വിനോദ്കുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home