ad
Deshabhimani

ഇ എം എസ്‌–എ കെ ജി അനുസ്‌മരണം

കരുവയിൽ ‘ചിരസ്‌മരണ’ തുടങ്ങി

ചേർത്തല കരുവ എ കെ ജി സ്‌മാരക ട്രസ്‌റ്റ്‌ നേതൃത്വത്തിലെ ഇ എം എസ്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം 
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല കരുവ എ കെ ജി സ്‌മാരക ട്രസ്‌റ്റ്‌ നേതൃത്വത്തിലെ ഇ എം എസ്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം 
ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 20, 2026, 12:26 AM | 1 min read

ചേർത്തല

കരുവ എ കെ ജി സ്‌മാരക ട്രസ്‌റ്റിന്റെ ഇ എം എസ്‌–എ കെ ജി അനുസ്‌മരണം ‘ചിരസ്‌മരണ’ തുടങ്ങി. പി എസ്‌ കവലയിൽനിന്ന്‌ പതാകയും വല്ലയിൽനിന്ന്‌ കൊടിക്കയറും കുറ്റിക്കാട്ട്‌ കവലയിൽനിന്ന്‌ കൊടിമരവും ജാഥയായി എത്തിച്ചു. ​നഗരസഭ 23–ാം വാർഡ്‌ എ കെ ജി നഗറിൽ ഇ എം എസ്‌ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. സി ആർ സുരേഷ്‌ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്‌ പതാക ഉയർത്തി. ഏരിയ സെക്രട്ടറി ബി വിനോദ്‌ മുഖ്യപ്രഭാഷണം നടത്തി. പി ഷാജിമോഹൻ, പി എസ്‌ ഗോപി, കെ രജനൻ എന്നിവർ സംസാരിച്ചു. എം എസ്‌ സിബി സ്വാഗതവും പി എസ്‌ ശ്രീനിവാസൻ നന്ദിയുംപറഞ്ഞു. ​ഞായറാഴ്‌ച എ കെ ജി ദിനത്തിൽ വൈകിട്ട്‌ നാലിന്‌ കരുവ സ്‌കൂൾ കവലയിൽനിന്ന്‌ ഘോഷയാത്ര തുടങ്ങും. അഞ്ചിന്‌ എ കെ ജി അനുസ്‌മരണ സമ്മേളനം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യും. ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാബുരാജ്‌ മുഖ്യപ്രഭാഷണം നടത്തും. സി ആർ സുരേഷ്‌ അധ്യക്ഷനാകും. സിപിഐ എം പള്ളിപ്പുറം തെക്ക്‌ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഇ എം എസ്‌ അനുസ്‌മരണം ഏരിയ കമ്മിറ്റിയംഗം പി ആർ ഹരിക്കുട്ടൻ ഉദ്‌ഘാടനംചെയ്‌തു. ഡി വി വിമൽദേവ്‌ അധ്യക്ഷനായി. പി ആർ റോയ്‌ സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home