ബാലസംഘം ഹാപ്പിനെസ് ഫെസ്റ്റാരവം

ബാലസംഘം മാരാരിക്കുളം ഏരിയ ഹാപ്പിനെസ് ഫെസ്റ്റ് സമാപനം ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ബാലസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്ന ലീഡേഴ്‌സ് സമ്മർ ക്യാമ്പും ഹാപ്പിനസ് ഫെസ്റ്റും സമാപിച്ചു. സമാപന സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് അസിൻ സന്തോഷ് അധ്യക്ഷയായി. ടി ജി റെജി, നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷ മായ, ടി എ നവാസ്, ഏരിയ സെക്രട്ടറി ജിസ്വാൻ സജീവ്, കെ ജെ പ്രവീൺ, കെ ശിവരാമൻകുട്ടി, എം ബാബു എന്നിവർ സംസാരിച്ചു. കനൽവഴികളിലെ മഞ്ഞുതുള്ളികൾ കവിതാ സമാഹാര രചയിതാവ് ബിന്ദു ഗൗരി, മുപ്പതാമത് ത്രോ ബോൾ നാഷണൽ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രേയ ജയപാൽ എന്നിവരെ അനുമോദിച്ചു. ബാലസംഘം സ്ഥാപക പ്രസിഡന്റ് ഇ കെ നായനാർ അനുസ്മരണ റാലിയും നടത്തി. മുഹമ്മ ബാലസംഘം മാരാരിക്കുളം ഏരിയ ലീഡേഴ്‌സ് സഹവാസ ക്യാമ്പും ഹാപ്പിനെസ് ഫെസ്റ്റും സമാപിച്ചു. ഇ കെ നായനാർ അനുസ്‌മരണ റാലിയിൽ നൂറ് കണക്കിന് കുട്ടികൾ പങ്കെടുത്തു. ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത് ഉദ്ഘാടനംചെയ്തു. അരുൺ മോഹൻ അധ്യക്ഷനായി. ഡി ഷാജി, പി ഡി ശ്രീദേവി, പി പി സംഗീത, കെ ഡി അനിൽകുമാർ, കെ എസ് നിമിഷ, പി എസ് രഘുകുമാർ, എം എ കമൽദേവ് എന്നിവർ സംസാരിച്ചു.











0 comments