ബാലസംഘം സഹവാസക്യാമ്പുകള്‍ തുടങ്ങി

ബാലസംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠനക്യാമ്പ് ഏരിയ രക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ബാലസംഘം കായംകുളം ഏരിയ കമ്മിറ്റിയുടെ സഹവാസക്യാമ്പ് ആരംഭിച്ചു. പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് ഗവ. എൽപി സ-്‌കൂളിൽ ആരംഭിച്ച ക്യാമ്പ് കേരള സർവകലാശാലാ സിൻഡിക്കറ്റംഗം ഡോ. ടി ആർ മനോജ് ഉദ്ഘാടനംചെയ-്‌തു. ബാലസംഘം ഏരിയ പ്രസിഡന്റ് സൈറ അധ്യക്ഷയായി. സ്വാഗതസംഘം ചെയർമാൻ എസ് പവനനാഥൻ, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം സി ശ്രീലേഖ, ഏരിയ കൺവീനർ ജി വേണു, ഏരിയ കോ–ഓർഡിനേറ്റർ ഗീതാഞ്‌ജലി, ഏരിയ സെക്രട്ടറി അഗ്നിവേഷ്, ജില്ലാ കമ്മിറ്റിയംഗം പ്രബുദ്ധൻ, സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം എൻ നസീർ, കെ പി മോഹൻദാസ്, ടി യേശുദാസ്, എസ് കേശുനാഥ്, മധു, ബാലസംഘം മേഖലാ കോ–ഓർഡിനേറ്റർ ഷാജഹാൻ, കൺവീനർ രാജൻ എന്നിവർ പങ്കെടുത്തു. ചൊവ്വ പകൽ മൂന്നിന് ദേവികുളങ്ങര ക്ഷേത്ര മൈതാനിയിൽനിന്ന് കുട്ടികളുടെ റാലി. നാലിന് ഹാപ്പിനസ് ഫെസ്‌റ്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനംചെയ്യും. തുടർന്ന് നടക്കുന്ന ഇ കെ നായനാർ അനുസ-്‌മരണം സിപിഐ എം കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യും. കാർത്തികപ്പള്ളി ബാലസംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പഠനക്യാമ്പ് ചിങ്ങോലി ചിങ്ങനല്ലൂർ എൽപി സ-്‌കൂളിൽ ഏരിയ രക്ഷാധികാരി കെ വിജയകുമാർ ഉദ്ഘാടനംചെയ-്‌തു. ഏരിയ പ്രസിഡന്റ് എൽ നന്ദന അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ, ചിങ്ങോലി പഞ്ചായത്തംഗം എ എം നൗഷാദ്, പി പ്രജീഷ്, എസ് ഷൈനി, വി മംഗളകുമാർ, എ പൂജ, എ അഭിഷേക് എന്നിവർ സംസാരിച്ചു. വി സതീശൻ, എസ് ബിജു, അപർണ, മായാദേവി, വിദ്യാനന്ദ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസമായ ചൊവ്വ വൈകിട്ട് 4.30ന് നടക്കുന്ന ഹാപ്പിനസ് ഫെസ്‌റ്റ് കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യും ഇ കെ നായനാർ അനുസ-്‌മരണ പ്രഭാഷണവും അദ്ദേഹം നടത്തും. സംഘാടകസമിതി ചെയർമാൻ അഡ്വ. ടി എസ് താഹ അധ്യക്ഷനാകുന്ന ചടങ്ങിൽ ഹാസ്യകലാകാരി സുമി മുഖ്യാതിഥിയാകും.











0 comments