ad
Deshabhimani

കുട്ടിഗവേഷകക്കൂട്ടം സെമിനാർ

സമഗ്രശിക്ഷ കേരള ആലപ്പുഴയും  കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയും ചേർന്ന്‌ സംഘടിപ്പിച്ച കുട്ടിഗവേഷകക്കൂട്ടം 
സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

സമഗ്രശിക്ഷ കേരള ആലപ്പുഴയും കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയും ചേർന്ന്‌ സംഘടിപ്പിച്ച കുട്ടിഗവേഷകക്കൂട്ടം 
സെമിനാർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 12:26 AM | 1 min read

ചേർത്തല

സമഗ്രശിക്ഷ കേരള ആലപ്പുഴയും കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയും ചേർന്ന്‌ കുട്ടിഗവേഷകക്കൂട്ടം സെമിനാർ സെന്റ് മൈക്കിൾസ് കോളേജിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്‌ത്രീയചിന്തയും പ്രശ്നപരിഹാര ശേഷിയും ഗവേഷണ മനോഭാവവും വളർത്തുകയാണ്‌ ലക്ഷ്യം. ​ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്‌ണൻ അധ്യക്ഷനായി. എസ്എസ്‌കെ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ബി ഷാജി പദ്ധതി വിശദീകരിച്ചു. പഠനാശയങ്ങളെ സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധിപ്പിച്ച് പരിഹാരം കണ്ടെത്തുന്ന പ്രവർത്തനമാണ് പ്രോജക്‌ടുകളുടെ ഭാഗമായത്. സെന്റ്‌ മൈക്കിൾസ്‌ കോളേജ് പ്രിൻസിപ്പൽ ഡോ. സിന്ധു എസ്‌ നായർ, ഡയറ്റ് സീനിയർ ലക്ചറർ ഇമ്മാനുവൽ ടി ആന്റണി, റിട്ട. എഇഒ സി ഡി ആസാദ്‌, റിട്ട. അധ്യാപകൻ വി ജി വിൻസെന്റ്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ. സുനിൽ മർക്കോസ്, പി എസ് ബിജി, ഐ നാഗലക്ഷ്‌മി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home