ad
Deshabhimani

ചെറുതന വീണ്ടും പുരസ്‌കാരനിറവിൽ

award

ക്ഷയരോഗ മുക്ത പഞ്ചായത്തിനുള്ള പുരസ്‌കാരം എൻഎച്ച് എം ഡിപിഎം ഡോ. ലൈജു ചെറുതന പഞ്ചായത്ത് 
പ്രസിഡന്റ് ആർ രാജേഷിനു സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:18 AM | 1 min read

ഹരിപ്പാട്

ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി ക്ഷയരോഗമുക്ത പഞ്ചായത്തിനുള്ള പുരസ്‌കാരം ചെറുതനയ്‌ക്ക്. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലെ ചടങ്ങിൽ എൻഎച്ച്എം ജില്ലാ പ്രോജക്ട് മാനേജർ ഡോ. ലൈജു പുരസ്‌കാരം കൈമാറി. ചെറുതന പഞ്ചായത്ത് പ്രസിഡന്റ്‌ ആർ രാജേഷ്, മെഡിക്കൽ ഓഫീസർ ഡോ രചന, പഞ്ചായത്ത് സെക്രട്ടറി പി ശ്രീദേവി അമ്മ, സ്ഥിരംസമിതി അധ്യക്ഷ സോഫിയ, ജെഎച്ച്‌ഐ ലീന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home