ad
Deshabhimani

ചേർത്തലയേറ്റി കലാകിരീടം

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ ചേർത്തല ഉപജില്ലാ ടീം ട്രോഫിയുമായി
വെബ് ഡെസ്ക്

Published on Nov 29, 2025, 01:11 AM | 1 min read

ആലപ്പുഴ

റവന്യൂ ജില്ലാ കലോത്സവത്തിൽ ആദ്യദിനം മുതൽ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ചേർത്തല കിരീടം നേടി. 865 പോയിന്റുമായാണ് ചേർത്തല ഉപജില്ല കലാകിരീടത്തിൽ മുത്തമിട്ടത്. 827 പോയിന്റുമായി തുറവൂർ റണ്ണറപ്പായി. ആതിഥേയരായ ആലപ്പുഴയാണ്‌ മൂന്നാമത്‌ (811). 2024ൽ ചാമ്പ്യരായ മാവേലിക്കര ഇത്തവണ നാലാമതാണ്‌ – 807 പോയിന്റ്‌ . 207 പോയിന്റ്‌ നേടിയ മുട്ടം ഹോളി ഫാമിലി എച്ച്‌എസ്‌എസിന്റെ കരുത്തിലാണ്‌ ചേർത്തല കിരീടമുയർത്തിയത്‌. 2024ൽ മൂന്നാംസ്ഥാനത്തായിരുന്നു ചേർത്തല. ആദ്യദിനം മാവേലിക്കര ലീഡ്‌ ഉയർത്തിയെങ്കിലും പിന്നിട്‌ തുടർച്ചയായ രണ്ട്‌ ദിവസം തുറവൂർ പോയിന്റ്‌ പട്ടികയിൽ ആധിപത്യം ഉറപ്പിച്ചു. വ്യാഴം രാവിലെ ചേർത്തല ഒന്നാമതെത്തി. ഉച്ചയോടെ തുറവൂർ വീണ്ടും മുന്നിലെത്തി. വൈകിട്ടോടെ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച ചേർത്തല അവസാനദിവസവും പോയിന്റ്‌ പട്ടികയിൽ കുതിപ്പ്‌ തുടർന്നു. ​യുപി വിഭാഗത്തിൽ 183 പോയിന്റുമായി കായംകുളം ഉപജില്ല ഒന്നാമതെത്തി. തുറവൂർ (167), ആലപ്പുഴ (164) ഉപജില്ലകൾക്കാണ്‌ രണ്ടും മൂന്നും സ്ഥാനം. ഹൈസ്‌കൂളിൽ 382 പോയിന്റുമായി ചേർത്തല ഒന്നാമതും 363 പോയിന്റോടെ കായംകുളം രണ്ടാമതും 355 പോയിന്റോടെ തുറവൂർ മൂന്നാമതുമെത്തി. ഹയർസെക്കൻഡറിയിൽ 378 പോയിന്റുമായി ആലപ്പുഴ ജേതാക്കളായി. ചേർത്തല (366) തുറവ‍ൂർ (357) ഉപജില്ലകൾക്കാണ്‌ രണ്ടും മൂന്നും സ്ഥാനം. സമാപനസമ്മേളനം എഡിഎം ആശ സി എബ്രഹാം ഉദ്​ഘാടനംചെയ്‌തു. വിദ്യാഭ്യാസ ഉപ ഡയറക്​ടർ ഇ എസ് ശ്രീലത അധ്യക്ഷയായി. അറബിക് യുപി വിഭാഗത്തിൽ അമ്പലപ്പുഴ, ആലപ്പുഴ-, ചേർത്തല, കായംകുളം- ഉപജില്ലകൾ 65 പോയിന്റോടെ ഒന്നാംസ്ഥാനത്തെത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ കായംകുളം- (95), തുറവൂർ (-93), ആലപ്പുഴ-, ചേർത്തല (-91) എന്നീ ഉപജില്ലകൾ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടി. സംസ്‌കൃതം യുപി വിഭാഗത്തിൽ ചേർത്തല, ആലപ്പുഴ-, തുറവൂർ ഉപജില്ലകൾ 90 പോയിന്റോടെ ഒന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂൾ വിഭാഗത്തിൽ 90 പോയിന്റോടെ മാവേലിക്കര ഒന്നാമതെത്തി. 86 പോയിന്റോടെ ആലപ്പുഴ രണ്ടാമതും 86 പോയിന്റോടെ ഹരിപ്പാട്​- മൂന്നാം സ്ഥാനവും നേടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home