ad
Deshabhimani

നഗരത്തിലും 7 പഞ്ചായത്തിലും പി പ്രസാദിന്‌ ഭൂരിപക്ഷം

അടിയുറച്ച്‌ ചേർത്തല ചെങ്കോട്ട

ജയപ്രഖ്യാപനത്തിന്‌ പിന്നാലെ ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദ്‌ നഗരത്തിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച്‌ വോട്ടർമാർക്ക്‌ അഭിവാദ്യം അർപ്പിക്കുന്നു

ജയപ്രഖ്യാപനത്തിന്‌ പിന്നാലെ ചേർത്തല മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി പി പ്രസാദ്‌ നഗരത്തിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച്‌ വോട്ടർമാർക്ക്‌ അഭിവാദ്യം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on May 06, 2026, 01:30 AM | 1 min read

ചേർത്തല

എൽഡിഎഫിന്‌ ചേർത്തല മണ്ഡലത്തിൽ ലഭിച്ചത്‌ സാർവത്രിക ജനപിന്തുണ. നഗരവും ഗ്രാമവും മുന്നണിയെ കലവറയില്ലാതെ തുണച്ചപ്പോൾ സ്ഥാനാർഥി പി പ്രസാദിന്‌ ലഭിച്ചത്‌ ചരിത്രഭൂരിപക്ഷം. നഗരത്തിലും ഏഴ്‌ പഞ്ചായത്തിലും മുന്നണി ഭൂരിപക്ഷം നേടി. ചരിത്രത്തിലെ അപൂർവ മുന്നേറ്റം. ​ ചേർത്തല നഗരസഭയിൽ 3010 വോട്ടിന്റെ ഭൂരിപക്ഷമാണ്‌ പി പ്രസാദിന്‌ ലഭിച്ചത്‌. പട്ടണക്കാട്‌ – 558, വയലാർ – 1083, കടക്കരപ്പള്ളി – 806, ചേർത്തല തെക്ക്‌ – 246, തണ്ണീർമുക്കം – 2064, കഞ്ഞിക്കുഴി – 4271, മുഹമ്മ – 2039 എന്നിങ്ങനെയാണ്‌ പഞ്ചായത്തുകളിലെ ഭൂരിപക്ഷം. പോസ്‌റ്റൽ–സർവീസ്‌ വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണിത്‌. ​ കടലോരമേഖലകളായ ചേർത്തല തെക്ക്‌, കടക്കരപ്പള്ളി, പട്ടണക്കാട്‌ എന്നിവിടങ്ങളിൽ മികച്ച ഭൂരിപക്ഷം നേടുമെന്നായിരുന്നു യുഡിഎഫ്‌ കണക്കുകൂട്ടൽ. നഗരത്തിൽ ചെറിയ ഭൂരിപക്ഷം മാത്രമാണ്‌ എൽഡിഎഫിന്‌ അവർ കണക്കാക്കിയത്‌. അതെല്ലാം അട്ടിമറിക്കുന്നതായി എൽഡിഎഫ്‌ തേരോട്ടം. എൽഡിഎഫ്‌ കണക്കാക്കിയതിനേക്കാൾ ആയിരത്തിലേറെ വോട്ടിന്റെ അധിക ഭൂരിപക്ഷമാണ്‌ മണ്ഡലത്തിൽ നേടിയത്‌. 13,000ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമാണ്‌ മുന്നണി പ്രതീക്ഷിച്ചതെങ്കിൽ 14,489 വോട്ടിന്റെ ഭൂരിപക്ഷം നേടാനായി. ​ മുന്നണിയെ പിന്തുണച്ച വോട്ടർമാരെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി പ്രസിഡന്റ്‌ വി ജി മോഹനനും സെക്രട്ടറി എൻ എസ്‌ ശിവപ്രസാദും അഭിവാദ്യംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home