ad
Deshabhimani

23 സ്റ്റേഷൻ ചുമതല ഉന്നത ഉദ്യോഗസ്ഥർക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2026, 05:05 AM | 1 min read

തിരുവനന്തപുരം

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം ജില്ലയിലെ 23 പൊലീസ്‌ സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയിൽ മുതിർന്ന ഐപിഎസ്‌ ഓഫീസർമാർ. ഡിജിപി മുതൽ ജില്ലാ പൊലീസ്‌ മേധാവിമാർ വരെയാണ്‌ സ്റ്റേഷനുകളുടെ മേൽനോട്ടം വഹിക്കുക. സംസ്ഥാനത്ത്‌ ആദ്യഘട്ടമായി 59 പൊലീസ്‌ സ്റ്റേഷനുകളാണ്‌ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര അജൻഡ നടപ്പാക്കുന്നത്‌. സിറ്റിയിലെ തന്പാനൂർ‍, വട്ടിയൂർക്കാവ്‌, തുന്പ, കഴക്കൂട്ടം, കരമന, മ്യൂസിയം, പേരൂർക്കട, മണ്ണന്തല, മെഡിക്കൽ കോളേജ്‌‍, ശ്രീകാര്യം, പൂന്തുറ, വഞ്ചിയൂർ, ഫോർട്ട്‌, പൂജപ്പുര, വിഴിഞ്ഞം സ്റ്റേഷനുകളും റൂറലിലെ കിളിമാനൂർ‍‍, വർക്കല, മംഗലപുരം, ആറ്റിങ്ങൽ, കഠിനംകുളം, മലയിൻകീഴ്‌, വിളപ്പിൽശാല, കാട്ടാക്കട എന്നീ സ്റ്റേഷനുകളിലുമാണ്‌ ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്‌. സ്റ്റേഷനും ചുമതലയുള്ള ഉദ്യോഗസ്ഥനും. തന്പാനൂർ– ഡിജിപി യോഗേഷ്‌ ഗുപ്‌ത, വട്ടിയൂർക്കാവ്‌– ഡിജിപി മനോജ്‌ എബ്രഹാം, കിളിമാനൂർ– ഡിജിപി സുരേഷ്‌ രാജ്‌ പുരോഹിത്‌, തുന്പ– ഡിജിപി എസ്‌ ശ്രീജിത്ത്‌, വർക്കല– ഡിജിപി എം ആർ അജിത്‌കുമാർ, കഴക്കൂട്ടം– എഡിജിപി ബൽറാം കുമാർ ഉപാധ്യായ, കരമന– എഡിജിപി ജി ലക്ഷ്‌മണ, മംഗലപുരം– എഡിജിപി തുമല വിക്രം, മ്യൂസിയം–എഡിജിപി എച്ച്‌ വെങ്കിടേഷ്‌, പേരൂർക്കട–എഡിജിപി പി വിജയൻ, മണ്ണന്തല–ഐ ജി സ്‌പർജൻ കുമാർ, മെഡിക്കൽ കോളേജ്‌– ഐ ജി ഹർഷിത അത്തല്ലൂരി, ശ്രീകാര്യം–ഐജി നാഗരാജു, ആറ്റിങ്ങൽ–ഐജി പി പ്രകാശ്‌, കഠിനംകുളം–ഐജി ജെ ജയനാഥ്‌, മലയിൻകീഴ്‌–ഐജി അജീതാബീഗം, പൂന്തുറ– ഐജി ആർ നിശാന്തിനി, വിളപ്പിൽശാല– ഐജി സതീഷ്‌ ബിനോ, കാട്ടാക്കട–ഐജി എസ്‌ ശ്യാംസുന്ദർ, വഞ്ചിയൂർ– ഡിഐജി ഹരിശങ്കർ, ഫോർട്ട്‌– ഡിഐജി അരുൾ ആർ ബി കൃഷ്‌ണ, പൂജപ്പുര–എസ്‌പി കിരൺ നാരായൺ, വിഴിഞ്ഞം–എസ്‌പി ജി പൂങ്കുഴലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home